Kottayam
ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ഫുട്ബോൾ കളിയെ ചൊല്ലി വാക്കേറ്റം : കത്തികുത്തിൽ ഒരാൾ മരിച്ചു
ഇരിങ്ങാലക്കുട: മൂർക്കനാട് ശിവക്ഷേത്രത്തിൽ ഉത്സവത്തിനിടെ കത്തികുത്തിൽ ഒരാൾ മരിച്ചു. അഞ്ചോളം പേർക്ക് ഗുരുതര പരിക്ക്. വെളത്തൂർ മനക്കൊടി സ്വദേശി ചുള്ളിപറമ്പിൽ വീട്ടിൽ സുഭാഷ് ചന്ദ്രബോസിൻ്റെ മകൻ അക്ഷയ് (21) ആണ് മരിച്ചത്. വൈകിട്ട് 7 മണിയോടെ നടന്ന ആക്രമണത്തിൽ 6 പേർക്കാണ് കുത്തേറ്റത്.
മരിച്ച അക്ഷയ്ക്ക് നെഞ്ചിനോട് ചേർന്നാണ് കുത്തേറ്റത്. ആനന്ദപുരം സ്വദേശി കൊല്ലപറമ്പിൽ ഷിജുവിൻ്റെ മകൻ സഹിൽ, മൂർക്കനാട് സ്വദേശി കരിക്ക പറമ്പിൽ പ്രജിത്ത്, കൊടകര സ്വദേശി മഞ്ചേരി വീട്ടിൽ മനോജ്, ആനന്ദപുരം സ്വദേശി പൊന്നിയത്ത് വീട്ടിൽ സന്തോഷ് , തൊട്ടിപ്പാൾ സ്വദേശി നെടുമ്പാൾ വീട്ടിൽ നിഖിൽ എന്നിവരാണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർ. ഇരിങ്ങാലക്കുട ഡി വൈ എസ് പി കുഞ്ഞിമൊയ്തിൻ്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.