Kerala
തോമസ് ചാഴികാടൻ തൊഴിലാളികൾക്ക് വേണ്ടി പാർലമെന്റിൽ ഏറ്റവും കൂടുതൽ പോരാട്ടം നടത്തിയ നേതാവ്: കെ. ടി. യു. സി. (എം )
പാലാ : എൽ. ഡി. എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ പാർലമെന്റിൽ തൊഴിലാളികൾക്ക് വേണ്ടി ഇ. എസ്. ഐ അടക്കമുള്ള കാര്യങ്ങൾക്കുവേണ്ടി ഏറ്റവും കൂടുതൽ പോരാട്ടം നടത്തിയ നേതാവാണെന്ന് കെ. ടി. യു. സി. (എം ) യൂണിയൻ വിലയിരുത്തി.
പാലായിൽ കൂടിയ യോഗത്തിൽ യൂണിയൻ സെക്രട്ടറി ടോമി മൂലയിൽ അധ്യക്ഷത വഹിച്ചു. കെ. ടി. യു. സി. (എം ) സംസ്ഥാന സെക്രട്ടറി ജോസ്കുട്ടി പൂവേലിൽ ഉദ്ഘാടനം ചെയ്ത യോഗത്തിൽ സെബാസ്റ്റ്യൻ കുന്നയ്ക്കാട്ട്, ഷാജു ചക്കാലയിൽ, സാബു കാരയ്ക്കൽ, ബിബിൻ പുളിയ്ക്കൽ, ഷിബു കാരമുള്ളിൽ, കെ. കെ. ദിവാകരൻ നായർ, ബെന്നി ഉപ്പൂട്ടിൽ,
സത്യൻ പാലാ, കുര്യാച്ചൻ മണ്ണാർമറ്റം, ബിന്നിച്ചൻ മുളമൂട്ടിൽ, കെ. വി അനൂപ്, കണ്ണൻ പാലാ, തോമസ് ആന്റണി, ടിനു തകടിയേൽ, മാതാ സന്തോഷ്, വിനോദ് ജോൺ, സജീ കൊട്ടാരമറ്റം, സുനിൽ കൊച്ചുപറമ്പിൽ, തങ്കച്ചൻ കുമ്പുകൾ, അൽഫോൻസാ നരിക്കുഴി, എസ്. സാജൻ, മാത്യു കുന്നേപറമ്പിൽ, ഇ. കെ. ബിനു, മേരി തമ്പി, രാജേഷ് വട്ടക്കുന്നേൽ, തുടങ്ങിയവർ പങ്കെടുത്തു