Kerala

ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ തട്ടിപ്പാണെന്ന് പറഞ്ഞതിന് യൂട്യൂബ് ചാനല്‍ ഉടമക്കെതിരെ കേസെടുത്ത് പോലീസ്

Posted on

തിരുവനന്തപുരം: ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ തട്ടിപ്പാണെന്ന് പറഞ്ഞതിന് യൂട്യൂബ് ചാനല്‍ ഉടമക്കെതിരെ കേസെടുത്ത് പോലീസ്. VENICE TV ENTERTAINMENT എന്ന യൂട്യൂബ് ചാനലിന്റെ ഉടമയ്‌ക്കെതിരെ ആലപ്പുഴ സൗത്ത് പോലീസാണ് കേസെടുത്തത്.

ലോക്‌സഭ തിരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിലൂടെ നടത്തണമെന്ന ക്യാമ്പയിന്‍ നടത്തിയത് സമൂഹത്തില്‍ വേര്‍തിരിവും സ്പര്‍ധയും സംഘര്‍ഷവും വിദ്വേഷവും ഉണ്ടാക്കണമെന്നുള്ള ഉദ്ദേശ്യത്തോടെയാണ്. ചാനലില്‍ അത്തരം വീഡിയോ പോസ്റ്റ് ചെയ്ത് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിനാണ് അറസ്റ്റെന്നും പൊലീസ് വിശദീകരിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ സാമൂഹ്യമാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതിനായി സംസ്ഥാനതലത്തിലും വിവിധ റേഞ്ചുകളിലും ജില്ലകളിലും രൂപീകരിച്ച സോഷ്യല്‍ മീഡിയ നിരീക്ഷണസംഘങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പട്രോളിംഗ് ശക്തമാക്കിയെന്നും പോലീസ് അറിയിച്ചു.

തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന തരത്തിലുള്ള സാമൂഹ്യമാധ്യമ ഇടപെടലുകളെക്കുറിച്ച് പോലീസ് സോഷ്യല്‍ മീഡിയ നിരീക്ഷണസംഘങ്ങള്‍ക്ക് വാട്‌സാപ്പ് നമ്പറിലൂടെ വിവരം നല്‍കാമെന്നും പോലീസ് അറിയിച്ചു.

സൈബര്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് – 9497942700

തിരുവനന്തപുരം സിറ്റി – 9497942701

തിരുവനന്തപുരം റൂറല്‍ – 9497942715

കൊല്ലം സിറ്റി – 9497942702

കൊല്ലം റൂറല്‍ – 9497942716

പത്തനംതിട്ട – 9497942703

ആലപ്പുഴ – 9497942704

കോട്ടയം – 9497942705

ഇടുക്കി – 9497942706

എറണാകുളം സിറ്റി – 9497942707

എറണാകുളം റൂറല്‍ – 9497942717

തൃശ്ശൂര്‍ സിറ്റി – 9497942708

തൃശ്ശൂര്‍ റൂറല്‍ – 9497942718

പാലക്കാട് – 9497942709

മലപ്പുറം – 9497942710

കോഴിക്കോട് സിറ്റി – 9497942711

കോഴിക്കോട് റൂറല്‍ – 9497942719

വയനാട് – 9497942712

കണ്ണൂര്‍ സിറ്റി – 9497942713

കണ്ണൂര്‍ റൂറല്‍ – 9497942720

കാസര്‍കോട് – 9497942714

തിരുവനന്തപുരം റെയ്ഞ്ച് – 9497942721

എറണാകുളം റെയ്ഞ്ച് – 9497942722

തൃശ്ശൂര്‍ റെയ്ഞ്ച് – 9497942723

കണ്ണൂര്‍ റെയ്ഞ്ച് – 9497942724

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version