Kerala
ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് തട്ടിപ്പാണെന്ന് പറഞ്ഞതിന് യൂട്യൂബ് ചാനല്‍ ഉടമക്കെതിരെ കേസെടുത്ത് പോലീസ്
തിരുവനന്തപുരം: ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് തട്ടിപ്പാണെന്ന് പറഞ്ഞതിന് യൂട്യൂബ് ചാനല്‍ ഉടമക്കെതിരെ കേസെടുത്ത് പോലീസ്. VENICE TV ENTERTAINMENT എന്ന യൂട്യൂബ് ചാനലിന്റെ ഉടമയ്ക്കെതിരെ ആലപ്പുഴ സൗത്ത് പോലീസാണ് കേസെടുത്തത്.
ലോക്സഭ തിരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിലൂടെ നടത്തണമെന്ന ക്യാമ്പയിന് നടത്തിയത് സമൂഹത്തില്‍ വേര്‍തിരിവും സ്പര്‍ധയും സംഘര്‍ഷവും വിദ്വേഷവും ഉണ്ടാക്കണമെന്നുള്ള ഉദ്ദേശ്യത്തോടെയാണ്. ചാനലില്‍ അത്തരം വീഡിയോ പോസ്റ്റ് ചെയ്ത് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിനാണ് അറസ്റ്റെന്നും പൊലീസ് വിശദീകരിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ സാമൂഹ്യമാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതിനായി സംസ്ഥാനതലത്തിലും വിവിധ റേഞ്ചുകളിലും ജില്ലകളിലും രൂപീകരിച്ച സോഷ്യല്‍ മീഡിയ നിരീക്ഷണസംഘങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പട്രോളിംഗ് ശക്തമാക്കിയെന്നും പോലീസ് അറിയിച്ചു.
തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന തരത്തിലുള്ള സാമൂഹ്യമാധ്യമ ഇടപെടലുകളെക്കുറിച്ച് പോലീസ് സോഷ്യല്‍ മീഡിയ നിരീക്ഷണസംഘങ്ങള്‍ക്ക് വാട്സാപ്പ് നമ്പറിലൂടെ വിവരം നല്‍കാമെന്നും പോലീസ് അറിയിച്ചു.
സൈബര്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് – 9497942700
തിരുവനന്തപുരം സിറ്റി – 9497942701
തിരുവനന്തപുരം റൂറല്‍ – 9497942715
കൊല്ലം സിറ്റി – 9497942702
കൊല്ലം റൂറല്‍ – 9497942716
പത്തനംതിട്ട – 9497942703
ആലപ്പുഴ – 9497942704
കോട്ടയം – 9497942705
ഇടുക്കി – 9497942706
എറണാകുളം സിറ്റി – 9497942707
എറണാകുളം റൂറല്‍ – 9497942717
തൃശ്ശൂര്‍ സിറ്റി – 9497942708
തൃശ്ശൂര്‍ റൂറല്‍ – 9497942718
പാലക്കാട് – 9497942709
മലപ്പുറം – 9497942710
കോഴിക്കോട് സിറ്റി – 9497942711
കോഴിക്കോട് റൂറല്‍ – 9497942719
വയനാട് – 9497942712
കണ്ണൂര്‍ സിറ്റി – 9497942713
കണ്ണൂര്‍ റൂറല്‍ – 9497942720
കാസര്‍കോട് – 9497942714
തിരുവനന്തപുരം റെയ്ഞ്ച് – 9497942721
എറണാകുളം റെയ്ഞ്ച് – 9497942722
തൃശ്ശൂര്‍ റെയ്ഞ്ച് – 9497942723
കണ്ണൂര്‍ റെയ്ഞ്ച് – 9497942724