Kerala
ആലുവയിൽ പൊലീസ് ഉദ്യോഗസ്ഥൻ വീട്ടുവളപ്പിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ;
എറണാകുളം: ആലുവയിൽ പൊലീസ് ഉദ്യോഗസ്ഥൻ തൂങ്ങിമരിച്ച നിലയിൽ . ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ബാബു രാജിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
അങ്കമാലി പുലിയനത്തെ വീട്ടുവളപ്പിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. ഇന്നലെ രാത്രിവരെ ബാബു രാജ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു. എന്നാൽ എന്താണ് ആത്മഹത്യ കാരണമെന്നത് വ്യക്തമല്ല. ആത്മഹത്യ കുറിപ്പോ മറ്റ് വിവരങ്ങളോ ലഭിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.