Politics

കോട്ടയം ലോക്‌സഭാ മണ്ഡലം: നാലുപേർ കൂടി നാമനിർദേശ പത്രിക സമർപ്പിച്ചു: ആകെ ഒൻപതുപേർ പത്രിക നൽകി

കോട്ടയം: ലോക്‌സഭ തെരഞ്ഞെടുപ്പിൽ കോട്ടയം മണ്ഡലത്തിൽ ഇന്നലെ (ഏപ്രിൽ3 ) നാലുപേർ കൂടി നാമനിർദേശപത്രിക നൽകി. ഇതോടെ കോട്ടയം ലോക്സഭാ മണ്ഡലത്തിൽ ഇതുവരെ നാമനിർദേശപത്രിക സമർപ്പിച്ചവരുടെ എണ്ണം ഒൻപതായി. കേരളാ കോൺഗ്രസ് എം സ്ഥാനാർഥി തോമസ് ചാഴികാടൻ, കേരളാ കോൺഗ്രസ് എം സ്ഥാനാർഥി ബേബി മത്തായി, ഭാരത് ധർമ ജന സേന സ്ഥാനാർഥി തുഷാർ, ബഹുജൻ സമാജ് പാർട്ടി സ്ഥാനാർഥി വിജുമോൻ ചെറിയാൻ എന്നിവരാണ് വരണാധികാരിയായ ജില്ലാ കളക്ടർ വി. വിഗ്നേശ്വരി മുമ്പാകെ നാമനിർദേശപത്രിക സമർപ്പിച്ചത്.

സ്വതന്ത്രസ്ഥാനാർഥികളായ ജോമോൻ ജോസഫ് സ്രാമ്പിക്കൽ എ.പി.ജെ. ജുമൻ വി.എസ്, സന്തോഷ് ജോസഫ്, റോബി എം. വർഗീസ്, സ്‌കറിയ എം.എം, എസ്.യു.സി.ഐ.(സി) സ്ഥാനാർഥിയായി തമ്പി എന്നിവർ മുമ്പ്് പത്രിക നൽകിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top