Politics

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൻറെ ആരോഗ്യസ്ഥിതിയിൽ കുടുത്ത ആശങ്കയുണ്ടെന്ന് എഎപി

ന്യൂഡൽഹി മദ്യ നയക്കേസിൽ അറസ്റ്റിലായി തിഹാർ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൻറെ ആരോഗ്യസ്ഥിതിയിൽ കുടുത്ത ആശങ്കയുണ്ടെന്ന് എഎപി. കെജ്രിവാളിൻറെ ശരീരഭാരം 4.5 കി.ഗ്രാം കുറഞ്ഞെന്നും എഎപി നേതാവും മന്ത്രിയുമായ അതിഷി പറഞ്ഞു. അതേസമയം, കെജ്‌രിവാൾ വരാരാഗ്യവാനാണെന്നും ശരീരഭാരം കുറഞ്ഞിട്ടില്ലെന്നും തിഹാർ ജയിൽ അതികൃതർ

കെജ്രിവാൾ കുടുത്ത പ്രമേഹരോഗിയാണെന്ന് ഡൽഹി മന്ത്രി ആതിഷി എക്സ്‌സിൽ കുറിച്ചു. ആരോഗ്യവാനല്ലാതിരുന്നിട്ടും രാജ്യത്തിനുവേണ്ടി കെജ്‌രിവാൾ അഹോരാത്രം ജോലിയെടുക്കുകയാണ്’ അറസ്റ്റിനു ശേഷം അദ്ദേഹത്തിൻറെ ശരീരഭാരം 4.5 കി.ഗ്രാം കുറഞ്ഞു. അദ്ദേഹത്തിൻ്റെ ആരോഗ്യത്തെ ബി.ജെ.പി ആപായപ്പെടുത്തുകയാണ്. കൈരിവാളിനെന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ ഈ രാജ്യവും ദൈവവും പൊറുകില്ല ആതിഷി എക്സ്‌സിൽ കുറിച്ചു.

ജയിലിലെത്തുമ്പോൾ 55 കി.ഗ്രാം ആയിരുന്നു കെജ്‌രിവാളിൻ്റെ ശരീരഭാരമെന്നും അതിനുശേഷം മാറ്റമുണ്ടായിട്ടില്ലെന്നും രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണമാണെന്നും ജയിൽ അതികൃതർ വ്യക്തമാക്കി ബുധനാഴ്ച രാവിലെയും യോഗയും ധ്യാനവും കെജ്രിവാൾ ചെയ്തുവെന്നും അവർ പറഞ്ഞു.

കെജ്‌രി വാളിന്റെ രക്തത്തിലെ പഞ്ചസാരയിലെ അളവിന് ഏറ്റക്കുറച്ചിലുകളുണ്ടെന്നും 50-ന് താഴെ വരെ അളവ് കുറഞ്ഞെന്നും റിപ്പോട്ടുകൾ വന്നിരുന്നു. ഇത് നിയന്ത്രിക്കാനായി മരുന്നുകളും പഞ്ചസാരയുടെ അളവ് നിരീക്ഷിക്കാനായി ഷുഗർ സെൻസറും ജയിലിലേക്ക് എത്തിച്ചിരുന്നു. വീട്ടിൽ നിന്നുള്ള ഭക്ഷണമാണ് ഉച്ചക്കും അത്തിനും നൽകുന്നത്. അത്യഹിത സാഹചര്യങ്ങൾക്കായി കെജ്‌രിവാളിൻ്റെ സെല്ലിനടുത്തുതന്നെ പ്രത്യേക സംഘത്തെ വിന്യസിച്ചിട്ടുണ്ടെന്നും ജയിൽ അതികൃതർ അറിയിച്ചു.

ഏപ്രിൽ 15 വരെയാണ് കെജ്‌രിവാളിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. തിഹാറിലെ രണ്ടാം നമ്പർ ജയിലിലാണ് കെജ്‌രിവാളിനെ പാർപ്പിച്ചിരിക്കുന്നത്. ഇടക്കാല ആശ്വാസം ആവശ്യപ്പെട്ടുകൊണ്ടുള്ള കെജ്‌രിവാളിൻ്റെ ഹർജി കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top