Kerala

ഉത്സവത്തിലെ കലാപരിപാടികൾ കണ്ട് മൈതാനത്ത് ഉറങ്ങിപ്പോയ ആളുടെ തലയിലൂടെ മിനി ബസ് കയറിയിറങ്ങി യുവാവിന് ദാരുണ അന്ത്യം

Posted on

കൊല്ലം :മിനി ബസ് തലയിലൂടെ കയറിയിറങ്ങി യുവാവ് മരിച്ചു. കണ്ണനല്ലൂര്‍ ചേരിക്കോണം തെക്കതില്‍ വീട്ടില്‍ പൊന്നമ്മയുടെ മകന്‍ രാജീവ് (25) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെ കണ്ണനല്ലൂര്‍ മൈതാനത്ത് ആണ് അപകടം നടന്നത്.

ക്ഷേത്രോത്സവത്തിന്റെ ഭാഗമായി രാത്രി കലാപരിപാടികള്‍ നടക്കുന്നതിനിടെ സമീപത്തെ മൈതാനത്തു കിടന്നുറങ്ങുകയായിരുന്നു രാജീവ്. ഇതിനിടെയാണ് രാജീവിന്റെ തലയിലൂടെ മിനി ബസ് കയറി ഇറങ്ങിയത് . സംഭവ സ്ഥലത്ത് വെച്ച് തന്നെ രാജീവ് മരിച്ചു. മിനി ബസിന്റെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version