Politics
ശോഭാ സുരേന്ദ്രൻ ആലപ്പുഴയിൽ നിന്നും വിജയിച്ചാൽ കേന്ദ്രത്തിൽ ശോഭയുള്ള മന്ത്രി:കെ സുരേന്ദ്രൻ
ആലപ്പുഴ: കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ വനിതകള്‍ക്ക് ലോക്സഭയിലേക്ക് ടിക്കറ്റ് നല്‍കിയ പാർട്ടിയാണ് ബിജെപിയെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.ശോഭാ സുരേന്ദ്രൻ ആലപ്പുഴയില്‍ സ്ഥാനാർത്ഥിയായതോടെ എല്‍ഡിഎഫ്-യുഡിഎഫ് സ്ഥാനാർത്ഥികളുടെ ഉറക്കം നഷ്ടപ്പെട്ടുവെന്നും ശോഭ ജയിച്ചാല്‍ കേന്ദ്രമന്ത്രിയാകുമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയില്‍ നടന്ന മണ്ഡലം കണ്‍വെൻഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.സി വേണുഗോപാല്‍ കേന്ദ്രമന്ത്രിയായിരുന്നിട്ടും ആലപ്പുഴയ്‌ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല. ശബരിമലയിലേക്ക് യുവതികളെ കയറ്റിവിടാൻ തിടുക്കം കൂട്ടുകയും പരിശ്രമിക്കുകയും ചെയ്തയാളാണ് എല്‍ഡിഎഫ് സ്ഥാനാർത്ഥി എ.എം ആരിഫ്. നിരോധിത തീവ്രവാദ സംഘടനകളുമായി അദ്ദേഹത്തിന് ബന്ധമുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.
ഈരാറ്റുപേട്ട സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് വ്യക്താക്കണം. “അവിലും മലരും കുന്തിരിക്കവും” മുദ്രാവാക്യം ഉയർന്നത് ആലപ്പുഴയില്‍ വച്ചായിരുന്നു. ഈ വിഷയത്തില്‍ മുഖ്യമന്ത്രി തന്റെ നിലപാട് പറയാൻ ഇതുവരെ തയ്യാറായിട്ടില്ല. എല്‍ഡിഎഫിനും യുഡിഎഫിനും വോട്ടുബാങ്ക് രാഷ്‌ട്രീയം മാത്രമാണുള്ളത്. എന്നാല്‍ എല്ലാവരെയും തുല്യമായി പരിഗണിക്കുന്ന ഏക മുന്നണി എൻഡിഎ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.