Kerala

ഐക്യ ജനാധിപത്യമുന്നണിയുടെ കോട്ടയായ മീനച്ചിൽ മണ്ഡലം കൺവൻഷൻ ഇന്ന് മാണി സി കാപ്പൻ ഉദ്‌ഘാടനം ചെയ്യും

പാലാ :ഐക്യ ജനാധിപത്യ മുന്നണിയുടെ കോട്ടയായ മീനച്ചിൽ പഞ്ചായത്ത് മണ്ഡലം കൺവൻഷൻ ഇന്ന് വൈകിട്ട് നടക്കുകയാണ് .കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിൽ യു  ഡി എഫിന് ലഭിച്ച മേൽക്കൈ വർധിത വീര്യത്തോടെ നിലനിർത്താനുള്ള തയ്യാറെടുപ്പിലാണ് ഐക്യ ജനാധിപത്യ മുന്നണി പ്രവർത്തകർ.

പാലായിൽ നടന്ന നിയോജക മണ്ഡലം കൺവൻഷനിൽ മീനച്ചിൽ പഞ്ചായത്തിന്റെ പ്രാതിനിധ്യവും പ്രവർത്തകർക്ക് ആവേശം നൽകുമ്പോൾ ചിട്ടയായ പ്രവർത്തനവുമായാണ് ഐക്യ ജനാധിപത്യ മുന്നണിയുടെ പ്രവർത്തകർ കൺവൻഷൻ വിജയിപ്പിക്കാനായി രംഗത്തുള്ളത്.വൈകിട്ട് വിളക്കും മരുത്  ഈറ്റത്തോട്ട് മരിയാ ആർക്കേഡ്‌സിൽ ചേരുന്ന കൺവൻഷനിൽ യു  ഡി എഫ് മീനച്ചിൽ പഞ്ചായത്ത് കൺവീനർ രാജൻ കൊല്ലമ്പറമ്പിൽ അധ്യക്ഷത വഹിക്കും .മാണി സി കാപ്പം എം എൽ എ കൺവൻഷൻ ഉദ്‌ഘാടനം ചെയ്യും .സ്ഥാനാർഥി അഡ്വ ഫ്രാൻസിസ് ജോർജ് പ്രസംഗിക്കും.

ഇരു മുന്നണികളും അഭിമാന പോരാട്ടമായാണ് മീനച്ചിൽ പഞ്ചായത്തിലെ ജനവിധിയെ കാണുന്നത് .അത് കൊണ്ട് തന്നെ ഇരുമുന്നണികളും കടുത്ത വാശിയിലുമാണുള്ളത് .സമൂഹ മാധ്യമങ്ങളിലൂടെയുള്ള വാക് പയറ്റ് തുടർച്ചയായി തന്നെ നടക്കുന്നുണ്ട് .ചാനൽ ചർച്ചകളിലും ഇരു മുന്നണികളും സജീവമായി പങ്കെടുത്തു വരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top