Sports

വെറും ഒരു പോയിന്റ് മതി ബ്ലാസ്റ്റേഴ്‌സിന് പ്ളേ ഓഫ് യോഗ്യതയിലേക്ക് കടക്കാൻ

ഇന്ത്യൻ സൂപ്പർ ലീഗിലെ തുടർച്ചയായ മൂന്നാമത്തെ പ്ലേഓഫ് യോഗ്യത കാത്തിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് വെറും ഒരു പോയിന്റ് മാത്രം അകലെയാണുള്ളത്.ബ്ലാസ്റ്റേഴ്സിന് പിന്നിൽ കിടന്നിരുന്ന അഞ്ച് ടീമുകൾ ഇതിനകം പ്ലേ ഓഫ് ഉറപ്പിച്ചു കഴിഞ്ഞു.ഇനി ഒരു ടീമിന് മാത്രമേ പ്ലേ ഓഫിലേക്ക് പ്രവേശനമുള്ളൂ.ഒരു പോയിന്റ് കൊണ്ട് തന്നെ പ്ലേ ഓഫിൽ കയറാമെന്നിരിക്കെ ബ്ലാസ്റ്റേഴ്സിന്റെ കാത്തിരിപ്പാകട്ടെ അനന്തമായി നീളുകയുമാണ്.
നാളെ നടക്കുന്ന മത്സരത്തിൽ ഈസ്റ്റ്‌ ബംഗാൾ ആണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.മത്സരം കൊച്ചിയിൽ വച്ചാണ്.അതിനാൽ തന്നെ എന്തെങ്കിലും നടക്കുമോ ബ്ലാസ്‌റ്റേഴ്‌സേ എന്നാണ് ആരാധകരുടെ ചോദ്യം.

സീസണിന്റെ ആദ്യഘട്ടത്തില്‍ ലീഗില്‍ ഒന്നാം സ്ഥാനത്തായിരുന്ന ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്. രണ്ടാംഘട്ടത്തിലെ ഏഴ് കളികളില്‍ അഞ്ചിലും തോറ്റു. ഒരു വിജയം കൊണ്ട് മാത്രം പ്ലേ ഓഫില്‍ എത്താൻ സാധിക്കും എന്നിരിക്കെയാണിത്.കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ജംഷെദ്പുരിനോട് സമനിലയിൽ പിരിഞ്ഞതോടെ ആരാധകരുടെ കാത്തിരിപ്പ് ഇനിയും നീളുകയാണ്.

19കളിയില്‍ 30 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് നിലവില്‍ ബ്ലാസ്റ്റേഴ്സ്. ആറാം സ്ഥാനത്തുള്ള ജംഷഡ്‌പൂർ എഫ്.സി.ക്ക് 20 കളിയില്‍ 21പോയിന്റുണ്ട്. ഫെബ്രുവരി 25ന് ഗോവയ്‌ക്കെതിരെ നടന്ന മത്സരത്തിലാണ് മഞ്ഞപ്പട അവസാനം ജയിച്ചത്. മാര്‍ച്ച്‌ രണ്ടിന് ബെംഗളൂരുവിനോടും, മാര്‍ച്ച്‌ 13ന് മോഹന്‍ ബഗാനിനോടും തോറ്റു.

ഏപ്രില്‍ മൂന്നിന് ഈസ്റ്റ് ബംഗാളിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.പിന്നീട് നോർത്തീസ്റ്റ് യുണൈറ്റഡ്, ഹൈദരാബാദ് എഫ്സി എന്നീ ടീമുകള്‍ക്കെതിരെയും മഞ്ഞപ്പട കളിക്കും.ഇതില്‍ ഈസ്റ്റ് ബംഗാളിനെതിരെയുള്ള മത്സരം മാത്രമാണ് കൊച്ചിയില്‍ നടക്കുന്നത്.

ഏതായാലും നാളെ ഈസ്റ്റ് ബംഗാള്‍ ക്ലബ്ബിന് എതിരേ ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന്‍റെ ലക്ഷ്യം ജയം മാത്രമാണ്. ഈ കളിയില്‍ വിജയിക്കാനോ സമനില നേടാനോ സാധിച്ചാല്‍ മറ്റൊരു ടീമിന്‍റെയും മത്സരഫലത്തെ ആശ്രയിക്കാതെ ടീമിന് ഔദ്യോഗികമായി പ്ലേ ഓഫ് യോഗ്യത ഉറപ്പാക്കാം. നേരത്തെ കൊല്‍ക്കത്തയില്‍ ഇരുവരും തമ്മില്‍ നടന്ന ആദ്യ പാദത്തില്‍ 2 – 1 ന്‍റെ വിജയം കേരള ബ്ലാസ്റ്റേഴ്സ് നേടിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top