Kerala

ടിക്കറ്റ് ചോദിച്ചതിൽ കുപിതനായ അന്യ സംസ്ഥാന തൊഴിലാളി ടിക്കറ്റ് എക്സാമിനറിനെ ട്രെയിനിൽ നിന്നും തള്ളിയിട്ട് കൊന്നു

Posted on

തൃ​ശൂരിൽ ട്രെയിൻ ടിക്കറ്റ് എക്സാമിനറിനെ (ടി.ടി.ഇ) ട്രെയിനിൽ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തി . ടിടിഇ കെ വിനോദ് ആണ് കൊല്ലപ്പെട്ടത് .തൃശൂർ വെളപ്പായയിൽ ആണ് സംഭവം നടന്നത് .ടിക്കറ്റ് ചോദിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത് .എറണാകുളം-പാട്‌ന ട്രെയിനിലാണ് സംഭവം.

ടിക്കറ്റ് ചോദിച്ചതിൻ്റെ പകയിൽ ട്രെയിനിൽ ഉണ്ടായിരുന്ന അതിഥി തൊഴിലാളിയായ യാത്രക്കാരൻ ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിടുകയായിരുന്നു .വീഴചയില്‍ തലയിടിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അതിഥി തൊഴിലാളിയായ പ്രതിയെ പാലക്കാട് റെയിൽവെ പൊലീസിൻ്റെ കസ്റ്റഡിയിലെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version