നടൻ കൊച്ചുപ്രേമൻ സൗഹൃദ സമിതി ഏർപ്പെടുത്തിയ പുരസ്ക്കാരം കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുത്തിന് സമ്മാനിക്കും. അന്തരിച്ച പ്രമുഖ ചലച്ചിത്ര, നാടക നടൻ കൊച്ചുപ്രേമന്റെ സ്മരണക്കായി കൊച്ചുപ്രേമൻ സ്മാരക സൗഹൃദസമിതിയാണ് പുരസ്കാരം നൽകുന്നത്.പ്രൊഫഷണൽ നാടക ഗാനരചനയിൽ കാൽ നൂറ്റാണ്ട് കാലമായി നടത്തുന്ന പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് രാധാകൃഷ്ണൻ കുന്നുംപുറത്തിന് പുരസ്ക്കാരം നൽകുന്നതെന്ന് ജൂറി കൺവീനർ, ഡോക്ടർ എസ്.ഹരികൃഷ്ണൻ,സമിതി രക്ഷാധികാരി നടി ഗിരിജപ്രേമൻ, പ്രസിഡന്റ് അഭിഷേക്, ബി, സെക്രട്ടറി അനി.പി, എന്നിവർ അറിയിച്ചു.
ഏപ്രിൽ 7 ന് നടക്കുന്ന ചടങ്ങിൽ സീരിയൽ സിനിമാ നടി ഗിരിജപ്രേമൻ ഉപഹാരം നൽകും.
നാടകഗാന രചന രംഗത്ത്2000മുതൽ പ്രവർത്തിക്കുന്ന രാധാകൃഷ്ണൻ കുന്നുംപുറം ചലച്ചിത്ര ഗാനരചന രംഗത്തും സജീവമാണ്. പ്രമുഖ പ്രൊഫഷണൽ നാടക സമിതികളായകൊല്ലം യവന, ആവിഷ്ക്കാര. തിരുവനന്തപുരം അതുല്യ, അജന്ത, സംഘചേതന , സംസ്കൃതി, അഹല്യ, മമത, ശ്രീനന്ദന, കോഴിക്കോട് സൃഷ്ടി, കൊച്ചിൻ കലാചേതന , തൃശൂർ കാർത്തിക, ആറ്റിങ്ങൽ ശ്രീധന്യ, കായംകുളം ദേവ, ചിറയിൻകീഴ് അനുഗ്രഹ , ആറ്റിങ്ങൽ ശ്രീ ധന്യ. തുടങ്ങി കേരളത്തിലെ പ്രധാന നാടക സമിതികളുടെ നാടകങ്ങൾക്ക് ഗാനങ്ങൾ എഴുതിയിട്ടുണ്ട്.
അഞ്ച് കവിതാസമാഹാരങ്ങൾ ഇരുപതോളം പുസ്തകങ്ങൾ രചിച്ചിട്ടുള്ള ഇദ്ദേഹത്തിന്റെ ഏറെ ശ്രദ്ധേയമായ രചനയാണ് കലാഭവൻ മണിയുടെ പാട്ടുകളെ കുറിച്ചുള്ള പഠനഗ്രന്ഥമായ മണിത്താളം. കവിത രചനക്കും നാടക ഗാന രചനക്കുമായി വീണപൂവ് ജന്മശദാബ്ദി അവാർഡ്, പ്രേംനസീർ സ്മൃതി ഉപഹാരം, നെഹറു ഫൗണ്ടേഷൻ അവാർഡ്, ജഗതി എൻ.കെ. ആചാരി സ്മാരക പുരസ്ക്കാരം സാംസ്കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന സംസ്ഥാന നാടകോൽസവത്തിൽ മികച്ചഗാന രചനക്ക് അടക്കം നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.