Kerala

ആട്ടിൻ കുട്ടിയെ രക്ഷിക്കുന്നതിനായി കിണറ്റിൽ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു

Posted on

തൃശ്ശൂരിൽ ആട്ടിൻ കുട്ടിയെ രക്ഷിക്കുന്നതിനായി കിണറ്റിൽ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. എടത്തിരുത്തി കുട്ടമംഗലം സ്വദേശി പോക്കാക്കില്ലത്ത് അബ്ദുൽ റഷീദ് (48) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് ആറ് മണിയോടെ അബ്ദുൽ റഷീദിന്റെ കരുവാങ്കുളത്തുള്ള ബന്ധുവീട്ടിൽ വെച്ചാണ് സംഭവം നടന്നത് .

കിണറ്റിൽ വീണ ആടിനെ രക്ഷിക്കുന്നതിനായി കിണറിൽ ഇറങ്ങിയതായിരുന്നു റഷീദ്. എന്നാൽ കിണറ്റിൽ ഓക്സിജൻ ഇല്ലാത്തത് മൂലം റഷീദ് വെള്ളത്തിലേക്ക് കുഴഞ്ഞ് വീഴുകയായിരുന്നു .ഫയർഫോഴ്‌സ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അന്തിക്കാട് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version