കൊല്ലം ചടയമംഗലത്ത് യുവാവിനെ കെട്ടിയിട്ട് മർദ്ദിക്കുകയും തടയാൻ ചെന്ന സഹോദരനെ കുത്തിക്കൊല്ലാൻ ശ്രമിക്കുകയും ചെയ്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ .ഇളമാട് അമ്പലംമുക്ക് സ്വദേശികളായ രണ്ട് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത് .ഇവരുടെ രണ്ടുപേരുടെയും പേര് സതീശൻ എന്നാണ് .അമ്പലമുക്ക് കുണ്ടൂരിൽ വച്ച് പ്രതികളിലൊരാളുടെ ഓട്ടോറിക്ഷയിൽ ശ്രീക്കുട്ടനെന്ന യുവാവിന്‍റെ വാഹനം തട്ടിയിരുന്നു .
തുടർന്ന് പ്രതികളും യുവാവും തമ്മിൽ തർക്കവും നടന്നിരുന്നു .ഇതിന്റെ ബാക്കിയെന്നോണമാണ് അക്രമണം നടന്നത് .ശ്രീക്കുട്ടനെ സുഹൃത്തുക്കളായ സതീശന്മാർ കെട്ടിയിട്ട് മർദിക്കുകയായിരുന്നു .സംഭവം അറിഞ്ഞെത്തിയ ശ്രീകുട്ടന്റെ സഹോദരൻ ശ്രീശാന്ത് മർദ്ദനം തടയാൻ ശ്രമിച്ചു. എന്നാൽ ശ്രീശാന്തിനെ പ്രതിയുടെ വീട്ടുമുറ്റത്ത് വച്ച് കത്തി ഉപയോഗിച്ച് ഇടത് നെഞ്ചിൽ വെട്ടുകയായിരുന്നു.ശ്രീക്കുട്ടനെ കൊല്ലുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തി. വിവരമറിഞ്ഞെത്തിയ ചടയമംഗലം സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് യുവാക്കളെ ആശുപത്രിയിലെത്തിച്ചത് .പിന്നാലെ പ്രതികളെ പിടികൂടി.