Kottayam

പാർലമെൻ്റ് തിരഞ്ഞെടുപ്പ് കഴിയുമ്പോൾ മോദിയെ താഴെയിറക്കി ഇന്ത്യ സഖ്യം അധികാരത്തിലെത്തും: പി.കെ ഫിറോസ്

 

കോട്ടയം : ഇത്തവണത്തെ പാർലമെൻ്റ് മണ്ഡലം തിരഞ്ഞെടുപ്പ് കഴിയുമ്പോൾ നരേന്ദ്ര മോദിയെ താഴെയിറക്കി ഇന്ത്യ സഖ്യം അധികാരത്തിലെത്തുമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് . കോട്ടയത്ത് കേന്ദ്ര ഇലക്ഷൻ കമ്മറ്റി ഓഫിസിൽ വെച്ച് നടന്ന യു ഡി വൈ എഫ് യുവജന കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമീപകാലത്ത് ധാരാളം ദുരന്തങ്ങൾ നേരിട്ടവരാണ് കേരള ജനത.പ്രളയം, നിപ്പ, കോവിഡ് എന്നിവയെല്ലാം രണ്ടു പ്രാവശ്യം വന്നു. പക്ഷേ നിശ്ചയദാർഡ്യത്തോടെ മലയാളികൾ ഇവയെ നേരിട്ടു. അതേപോലെ രണ്ടാം തവണയും കടന്നു വന്ന നരേന്ദ്രമോദിയേയും പിണറായി വിജയനേയും മലയാളികൾ ഒറ്റക്കെട്ടായി നേരിടണമെന്നും അഡ്വ. ഫ്രാൻസിസ് ജോർജിൻ്റെ വിജയം ഉറപ്പാക്കണമെന്നും പി.കെ ഫിറോസ് പറഞ്ഞു.

യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ഗൗരിശങ്കർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ യുഡിഎഫ് ജില്ലാ ഭാരവാഹി സജി മഞ്ഞക്കടമ്പൻ, കേരള കോൺഗ്രസ് (ജേക്കബ്) സംസ്ഥാന പ്രസിഡണ്ട്
സാജൻ ജോസഫ്, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് ഷിജു പാറയിടുക്കിൽ,
കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി കണ്ണൻ, താഹ, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.എ മാഹിൻ, ജിൻ്റോ ടോമി, താഹ അടുക്കം, റിങ്കിൾ ഉണ്ണിത്താൻ, ജിജോ ചെറിയാൻ, സ്ഥാനാർഥി അഡ്വ.കെ. ഫ്രാൻസിസ് ജോർജ് എന്നിവർ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top