തിരുവനന്തപുരം : കേരളത്തില്‍ 20ല്‍ 19 സീറ്റും യു.ഡി.എഫ്. നേടുമെന്നു കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.ഒരു സീറ്റില്‍ ബി.ജെ.പി. ജയിക്കും. സി.പി.എമ്മിന് ഏക സിറ്റിങ് സീറ്റായ ആലപ്പുഴ നഷ്‌ടമാകുമെന്നും കേന്ദ്ര ഇന്റലിജന്‍സ് വ്യക്‌തമാക്കുന്നു.
രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കുമ്ബോള്‍ എല്ലാ തലത്തിലും അതിന്റെ ഗുണം യു.ഡി.എഫിനു കിട്ടുമെന്ന വസ്‌തുത ചര്‍ച്ചയാക്കുന്നതാണ് കേന്ദ്ര ഇന്റലിജന്‍സിന്റെ നിഗമനങ്ങള്‍. തെരഞ്ഞെടുപ്പിലെ ആദ്യഘട്ട പ്രവര്‍ത്തനവും പ്രചാരണവും വിലയിരുത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. പുറത്തുവന്ന പല സര്‍വേകളും കേരളത്തില്‍ യു.ഡി.എഫിനു മുന്‍തൂക്കം നല്‍കുന്നുണ്ട്.എന്നാൽ ആരും ബിജെപി വിജയം പ്രവചിച്ചിരുന്നില്ല.ഇതിന് വിത്യസ്തമായാണ് കേന്ദ്ര ഇന്റലിജൻസിന്റേതെന്ന പേരിൽ പ്രചരിക്കുന്ന റിപ്പോർട്ട്.
റിപ്പോർട്ട് പ്രകാരം ആലപ്പുഴയില്‍ ശോഭാ സുരേന്ദ്രന്റെ സ്‌ഥാനാര്‍ഥിത്വം സി.പി.എമ്മിനു തിരിച്ചടിയാകും. സി.പി.എമ്മിനു കഴിഞ്ഞ തവണ കിട്ടിയ ഹിന്ദു പരമ്ബരാഗത വോട്ടുകള്‍ പലതും ശോഭയ്‌ക്കു പോകും.അതേസമയം തൃശൂരില്‍ ബി.ജെ.പിക്കു മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കില്ല. ബി.ജെ.പിയിലെ പ്രശ്‌നങ്ങള്‍ സുരേഷ് ഗോപിയുടെ സാധ്യതകളെ പ്രതികൂലമായി ബാധിച്ചു. ബി.ജെ.പിക്കു രണ്ടു മാസം മുമ്ബുണ്ടായിരുന്ന അനുകൂല തരംഗം ഇപ്പോളില്ല.
പത്തനംതിട്ടയില്‍ അനില്‍ ആന്റണി കഴിഞ്ഞ തവണ എന്‍.ഡി.എ. നേടിയതിനേക്കാള്‍ കൂടുതല്‍ വോട്ട് നേടും.എങ്കിലും പത്തനംതിട്ടയിൽ യു.ഡി.എഫിനാകും വിജയം.മുസ്ലിം ലീഗിനു മലബാറില്‍ അടിതെറ്റില്ല.വടകരയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെങ്കിലും വിജയം ഷാഫി പറമ്ബിലിനാകും.വടകരയിലും കോഴിക്കോട്ടും ബി.ജെ.പിക്ക് വോട്ട് ഉയര്‍ച്ചയുണ്ടാകും.കണ്ണൂരില്‍ കെ. സുധാകരന്‍ ജയിക്കും.എറണാകുളത്ത് ഏകപക്ഷീയ വിജയം യു.ഡി.എഫിനുണ്ടാകും