India

കടൽക്കൊള്ളക്കാർ തട്ടിയെടുത്ത കപ്പൽ ഇന്ത്യൻ നേവി മോചിപ്പിച്ചു ;23 പാകിസ്ഥാൻ തൊഴിലാളികളെ മോചിപ്പിച്ചു

Posted on

വീണ്ടും കടൽക്കൊള്ളക്കാരെ പിടികൂടി ഇന്ത്യൻ നാവികസേന ലോകത്തിന്‍റെ നെറുകിലേക്ക് നടന്നുകയറിയത് കഴിഞ്ഞദിവസമാണ്. ഇറാനിയൻ മത്സ്യബന്ധന കപ്പൽ കടൽക്കൊള്ളക്കാരിൽ നിന്നും മോചിപ്പിച്ച ഇന്ത്യൻ നേവി ഇതോടൊപ്പം 23 പാകിസ്ഥാൻ ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തിയിരുന്നു.12 മണിക്കൂറിലധികം നീണ്ടുനിന്ന രക്ഷാപ്രവർത്തനങ്ങൾക്ക് ഒടുവിലാണ് സൊമാലിയൻ കടൽക്കൊള്ളക്കാരെ ഇന്ത്യൻ നേവി കീഴ്‍പ്പെടുത്തിയത്. ആ രക്ഷാ ദൌത്യം ഇങ്ങനെ യെമനീസ് ദ്വീപായ സൊകോട്രയിൽ നിന്നും 90 നോട്ടിക്കൽ മൈൽ അപ്പുറത്ത് കൊള്ളക്കാർ ഒരു ഇറാനിയൻ മത്സ്യബന്ധന ബോട്ട് തട്ടിയെടുത്തു എന്ന വിവരമാണ് ആദ്യം നാവികസേനക്ക് ലഭിക്കുന്നത്. എഐ കമ്പാർ 786 എന്ന ബോട്ട് ഹൈജാക്ക് ചെയ്തതുമായി ബന്ധപ്പെട്ട് മാർച്ച് 28ന് വിവരം ലഭിച്ചതായി നാവികസേന അറിയിച്ചു.

യെമൻ്റെ തെക്ക് പടിഞ്ഞാറ് സോകോത്രയിൽ നിന്ന് 90 നോട്ടിക്കൽ മൈൽ അകലെയാണ് കടൽക്കൊള്ളക്കാർ ഹൈജാക്ക് നടത്തിയതെന്ന് വെളിപ്പെടുത്തി. ഇതിനുശേഷം നാവികസേന രണ്ട് നാവിക കപ്പലുകൾ ഉപയോഗിച്ച് മാരിടൈം സെക്യൂരിറ്റി ഓപ്പറേഷൻ എന്ന പേരിൽ ഒരു ഓപ്പറേഷൻ ആരംഭിച്ചു. ഐഎൻഎസ് സുമേധ, ഐഎൻഎസ് തൃശൂൽ എന്നീ നാവിക സേന പടകപ്പലുകൾ കുതിച്ചെത്തി. വിജയകരമായ ഓപ്പറേഷനിൽ ഒമ്പത് കടൽക്കൊള്ളക്കാരെ അറസ്റ്റ് ചെയ്യുകയും 23 പാകിസ്ഥാൻ പൗരന്മാരെ രക്ഷിക്കുകയും ചെയ്തു. ഐഎൻഎസ് ത്രിശൂലിനൊപ്പം ഐഎൻഎസ് സുമേധയും റാഞ്ചിയ കപ്പൽ തടഞ്ഞു. 12 മണിക്കൂർ നീണ്ട പോരാട്ടത്തിനൊടുവിൽ കൊള്ളക്കാർ കീഴടങ്ങി,

പാകിസ്ഥാൻ പൗരന്മാരുടെ ജീവൻ രക്ഷിച്ചു. ഇവരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതായി നാവികസേന പ്രസ്താവനയിൽ അറിയിച്ചു. എഫ്‌വി (ബോട്ടിൽ) ഉണ്ടായിരുന്ന കടൽക്കൊള്ളക്കാർ കീഴടങ്ങാൻ നിർബന്ധിതരാകുകയായിരുന്നു. 23 പാകിസ്ഥാൻ പൗരന്മാരടങ്ങിയ ജീവനക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതായി നാവികസേന പ്രസ്താവനയിൽ പറഞ്ഞു. മത്സ്യബന്ധന പ്രവർത്തനങ്ങൾ തുടരുന്നതിനായി ബോട്ട് ഒഴിപ്പിക്കുന്നതിന് മുമ്പ് 23 പാകിസ്ഥാൻ പൗരന്മാർ അടങ്ങുന്ന ജീവനക്കാരെ സമഗ്രമായ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതായി നാവികസേന അറിയിച്ചു. അതേസമയം ഇന്ത്യൻ നാവികസേന രക്ഷപ്പെടുത്തിയ ശേഷം പാകിസ്ഥാൻ പൗരന്മാർ നാവികസേനയ്ക്ക് നന്ദി അറിയിച്ചു. ‘ഇന്ത്യ സിന്ദാബാദ്’ എന്ന മുദ്രാവാക്യവും അവർ മുഴക്കി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version