Kottayam

ഇളപ്പുങ്കൽ കാരയ്ക്കാട് പാലം ജോസ് കെ.മാണിയുടെ ഉറപ്പിനെ തുടർന്ന് സമരം അവസാനിപ്പിച്ചു

 

ഈരാറ്റുപേട്ട: ഇളപ്പുങ്കൽ കാരയ്ക്കാട് പുതിയ പാലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി നടത്തിയ സമരം ജോസ് കെ.മാണി
എം.പി നൽകിയ ഉറപ്പിനെ തുടർന്ന് സമരം താൽക്കാലികമായി അവസാനിപ്പിച്ചതായി ചെയർമാൻ റഷീദ് കൈപ്പനത്തടം , കൺവീനർ യൂസഫ് ഹിബ, എന്നിവർ അറിയിച്ചു

ജോസ് കെ മാണി എം.പി സമരക്കാരോട് ചർച്ചക്കുള്ള ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടർന്ന്പി ഇ മുഹമ്മദ് സക്കീറിന്റെ വസതിയിൽ ഞായറാഴ്ച വൈകുന്നേരം ചർച്ചക്ക് ജോസ് കെ.മാണി എം.പി ആക്ഷൻ കമ്മിറ്റി നേതാക്കളുമായി ചർച്ച നടത്തി.എം പിയോടൊപ്പം പ്രൊഫ ലോപ്പസ് മാത്യു യുമുണ്ടായിരുന്നു. ചർച്ചയിൽ പി ഇ മുഹമ്മദ് സക്കീർ ,ഇമാം ഹാഷിർ നദ് വി, ഇമാം നിസാർ മൗലവി, അജ്മി അബ്ദുൽ ഖാദർ ഹാജി, റഷീദ് കൈപ്പനാത്തടം, കെ.എ.മുഹമ്മദ് അഷറഫ് ,യൂസഫ് ഹിബ ,റാസിഖ് റഹീം ,ജലീൽ പാറയിൽ തുടങ്ങിയവർ പങ്കെടുത്തു. പുതിയ പാലം എത്രയും പെട്ടെന്ന് നിർമ്മിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ജോസ് കെ.മാണി എം.പി. സമരസമിതിക്ക് ഉറപ്പ് നൽകി.

പിന്നീട് ജോസ് കെ മാണി ഇളപ്പുങ്കലിലെ സമരവേദി സന്ദർശിച്ചു. പുതിയ പാലം നിർമ്മിച്ചു നൽകും എന്ന് സമരക്കാർക്ക് ഉറപ്പ് നൽകി .

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top