Kerala

സ്ത്രീ സമൂഹത്തെ അപമാനിക്കുന്ന പ്രസ്താവന നടത്തിയെന്നാരോപിച്ച് ബി.ജെ.പി നേതാവ് പി.സി.ജോർജിനെതിരെ മാഹി പോലീസ് കേസെടുത്തു

Posted on

മാഹി: സ്ത്രീ സമൂഹത്തെ അപമാനിക്കുന്ന പ്രസ്താവന നടത്തിയെന്നാരോപിച്ച് ബി.ജെ.പി നേതാവ് പി.സി.ജോർജിനെതിരെ മാഹി പോലീസ് വിവിധ വകുപ്പുകളിൽ കേസെടുത്തു. 153 എ, 67 ഐ.ടി.ആക്ട്, 125 ആർ.പി. ആക്ടട് എന്നിവ അനുസരിച്ചാണ് കേസ്.മയ്യഴി വേശ്യകളുടെ കേന്ദ്രമാണെന്നും;ഗുണ്ടകളും .തെമ്മാടികളും ഒക്കെയാണ് മയ്യഴിയിൽ ഉള്ളതെന്നും പി സി ജോർജ് തെരെഞ്ഞെടുപ്പ് യോഗത്തിൽ പ്രസംഗിച്ചിരുന്നു.

സി.പി.എം മാഹി ലോക്കൽ സെക്രട്ടറി കെ.പി സുനിൽകുമാർ ഉൾപ്പെടെ മാഹിയിലെ വിവിധ രാഷ്ട്രീയ കക്ഷികളും സംഘടനകളൂം നൽകിയ പരാതിയെ തുടർന്നാണ് കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version