കേരള ഗ്രോ പ്രീമിയം ഔട്ട്ലെറ്റ് പ്രവർത്തനം ആരംഭിച്ചു. പാലാ: കർഷകർക്ക് വിത്തു മുതൽ വിപണി വരെ പിന്തുണ നൽകുന്നതിന്റെ ഭാഗമായി കൃഷി പ്രോൽസാഹിപ്പിക്കുന്നതിനും കാർഷിക വിളകളെ മൂല്യവർദ്ധിത ഉല്പന്നങ്ങളാക്കി കർഷകർക്ക് കൂടുതൽ ലാഭമുണ്ടാക്കുന്നതിനും ഇടനിലക്കാരുടെ ചൂഷണത്തിൽ നിന്ന് കർഷകരെ സംരക്ഷിക്കാനുംഗുണമേന്മയുള്ള കാർഷിക ഭക്ഷ്യോൽപ്പന്നങ്ങൾ ജനങ്ങളിലെത്തിക്കുവാനും ലക്ഷ്യം വെച്ച് കേരള സർക്കാർ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ കർഷക സംരംഭകരുടെ ഉല്പന്നങ്ങൾ കേരളഗ്രോ എന്ന പേരിൽ വിപണിയിലിറക്കുന്നതിന്റെ ഭാഗമായി കോട്ടയം ജില്ലയിലെ “കേരളഗ്രോ പ്രീമിയം ഔട്ട് ലെറ്റ് ” പ്രവർത്തനം ആരംഭിച്ചു.
“കേരളാഗ്രോ ” ഉൽപ്പന്നങ്ങളുടെ കോട്ടയം ജില്ലയിലെ ഏക “പ്രീമിയം റീട്ടയിൽ സൂപ്പർ മാർക്കറ്റാണ്” കാഞ്ഞിരമറ്റം അഗ്രോ പ്രൊഡ്യൂസർ കമ്പനിയുടെ ഉടമസ്ഥതയിൽ പാലാ-തൊടുപുഴ റോഡിൽ മുണ്ടാങ്കൽ സെന്റ് ഡൊമിനിക് പള്ളിയുടെ കെട്ടിടത്തിൽ ഉദ്ഘാടനം ചെയ്യപ്പെട്ടത്. കെട്ടിടത്തിന്റെ ആശീർവാദകർമ്മം മുണ്ടാങ്കൽ പള്ളി വികാരി ഫാ.ജോർജ് പഴയപറമ്പിലും പ്രവർത്തനോദ്ഘാടനം ജില്ലാകൃഷി അസി.ഡയറക്ടർ (മാർക്കറ്റിങ്ങ് ) യമുന ജോസും വിപണനോദ്ഘാടനം നബാർഡ് ജില്ലാ മാനേജർ റജി വർഗീസും നിർവ്വഹിച്ചു.
പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ അദ്ധ്യക്ഷത വഹിച്ചു. ളാലം ബ്ലോക്ക് കൃഷി അസി.ഡയറക്ടർ ട്രീസാ സെലിൻ ജോസഫ് , ഗ്രാമ പഞ്ചായത്തംഗം ലിന്റൺ ജോസഫ് , കാപ്കോ കമ്പനി ചെയർമാൻ ജോസ് തോമസ്, ചീഫ് എക്സി. ഓഫീസർ ടോം ജേക്കബ് ആലയ്ക്കൽ, ഡയറക്ടർ ബോർഡംഗങ്ങളായ ഡാന്റീസ് കൂനാനിക്കൽ , ജയ്മോൻ പുത്തൻ പുരയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ മോണിറ്ററിങ്ങ് കമ്മറ്റിയംഗം അഡ്വ.വി.റ്റി.തോമസ്, ആത്‌മാ പ്രോജക്ട് ഡയറക്ടർ ജ്യോതി കെ. ഐ, പ്രിൻസിപ്പൽ കൃഷി ഓഫീസർ സൂസമ്മ പി.വി , പാമ്പാടി ബ്ലോക്ക് കൃഷി അസി.ഡയറക്ടർ ലിൻസി തോമസ്, ആത്മാ ടെക്നിക്കൽ മാനേജർ ഡോ. ആനീസ് കെ പോൾ, കൃഷി അസി. ഓഫീസർ സൗമ്യാ സദാനന്ദൻ ,
വിവിധ കർഷക കമ്പനി സാരഥികളായ മത്തച്ചൻ ഉറുമ്പുകാട്ട്, ജോർജ് കുളങ്ങര, തോമസ് മാത്യു, സഖറിയാസ് ജെ ഷാൻ, പി.വി.ജോർജ് തുടങ്ങിയവർ സംബന്ധിച്ചു.കേരളത്തിലെ എല്ലാ കർഷക ഉൽപാദക കമ്പനികളുടയും വൈവിധ്യമാർന്ന കേരളഗ്രോ ഉൽപ്പന്നങ്ങൾ, നിത്യോപയോഗ സാധനങ്ങൾ തുടങ്ങിയവ ഔട്ട്ലെറ്റിൽ ലഭ്യമാണ്. ഡയറക്ടർ ബോർ ഡംഗങ്ങളായ തോമസ് കൈപ്പൻ പ്ലാക്കൽ, ജോർജുകുട്ടി കുന്നപ്പള്ളി, ജോസഫ് ഓലിയ്ക്ക തകിടിയിൽ, ആന്റണി പ്ലാത്തറ, ഷേർളി ടോം ആലയ്ക്കൽ, സാലി ടോമി മുടന്തിയാനി തുടങ്ങിയവർ നേതൃത്വം കൊടുത്തു.