Kerala
കൊടും ചൂടിന് തെല്ല് ആശ്വാസമായി മൂന്ന് ജില്ലകളിൽ മഴ. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് മഴ എത്തിയിട്ടുള്ളത്.
കോട്ടയം: കൊടും ചൂടിന് തെല്ല് ആശ്വാസമായി മൂന്ന് ജില്ലകളിൽ മഴ. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് മഴ എത്തിയിട്ടുള്ളത്. സംസ്ഥാനത്ത് കത്തുന്ന വേനൽചൂടിൽ ആശ്വാസമായി ചില ജില്ലകളിൽ മഴ ലഭിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിലാണ് മഴ സാധ്യത അറിയിച്ചിരിക്കുന്നത്.