പാലായില്‍ സ്വകാര്യ ടര്‍ഫില്‍ പെണ്‍കുട്ടി കുഴഞ്ഞ് വീണ് മരിച്ചു. പാലാ കടപ്പാട്ടൂര്‍ തൊമ്മനാമറ്റത്തില്‍ റെജിയുടെ മകള്‍ ഗൗരി കൃഷ്ണയാണ് (17) മരിച്ചത്. കടപ്പാട്ടൂരിലെ സ്വകാര്യ ടര്‍ഫില്‍ വ്യാഴം രാവിലെ എട്ടോടെയാണ് സംഭവം.
പരിശീലനത്തിന് ശേഷം വിശ്രമിക്കുകയായിരുന്ന ഗൗരി തല കറങ്ങി വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാര്‍മ്മല്‍ പബ്ലിക് സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്.മൃതദേഹം പോസ്റ്റ് മോർട്ട നടപടികൾക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.മോൻസ് ജോസഫ് എം എൽ എ ആശുപത്രിയിലെത്തി മാതാപിതാക്കളെ കണ്ട് അനുശോചനം അറിയിച്ചു.സി ടി രാജൻ;ഡിജു സെബാസ്ററ്യൻ ;നോയൽ ലൂക്ക്;മെൽബിൻ പറമുണ്ട എന്നിവർ സന്നിഹിതരായിരുന്നു .