പാലാ :പാലായുടെ രണ്ടാം പട്ടണമായ രാമപുരത്ത് ഇന്ന് പ്രസിഡണ്ട് തെരെഞ്ഞെടുപ്പ് ;അമ്മിണി കെ എൻ; എൽ ഡി എഫ് സ്ഥാനാർത്ഥി ആകുമെന്നാണ് ഒടുവിൽ ലഭിച്ച വിവരങ്ങൾ .;ലിസമ്മ മത്തച്ചനാണ് യു ഡി എഫ് സ്ഥാനാർത്ഥി.
എന്നാൽ കൊണ്ടാട് വാർഡിൽ നിന്നുള്ള സ്വതന്ത്രയായ അമ്മിണി കെ എൻ രണ്ടു ദിവസമായി രംഗത്ത് ഇല്ലെന്നും ആരോപണം ഉയർന്നിരുന്നു.എന്നാൽ പൊതു രംഗത്ത് ഇവർ സജീവമായി ഉണ്ടെന്നാണ് എൽ ഡി എഫ് കേന്ദ്രങ്ങൾ പറയുന്നത് .അതെ സമയം ഇപ്പോഴത്തെ കക്ഷി നില വച്ച് നറുക്കെടുപ്പിലേക്കു നീങ്ങുമെന്നാണ് സൂചനകൾ .ബിജെപി നിക്ഷ്പക്ഷത പാലിക്കുമെന്നാണ് അറിവായിട്ടുള്ളത്.
കുതിര കച്ചവടത്തിനില്ലെന്നാണ് യു ഡി എഫ് കേന്ദ്രങ്ങളും ;എൽ ഡി എഫ് കേന്ദ്രങ്ങളും പറയുന്നത് .മോളി പീറ്റർ.കെ കെ ശാന്താറാം;മത്തച്ചൻ പുതിയിടത്തുചാലിൽ;ബെന്നി താന്നിയിൽ എന്നീ യു ഡി എഫ് നേതാക്കൾ തങ്ങൾ കുതിരക്കച്ചവടത്തിനില്ലെന്നാണ് അഭിപ്രായപ്പെട്ടത്.അതേസമയം മണീ ഗ്രൂപ്പ് മണ്ഡലം പ്രസിഡണ്ട് സണ്ണി പൊരുന്നക്കോട്ട് തങ്ങളുടെ സ്ഥാനാർഥി വിജയിക്കുമെന്ന് ആത്മ വിശ്വാസം പ്രകടിപ്പിച്ചു.
രാമപുരത്തെ കക്ഷിനില
കോൺഗ്രസ് -5
കേരള കോൺ- 2 ,
UDF – Total – 7
കേരള കോൺഗ്രസ് (എം) – 5
സ്വതന്ത്രർ – 2
LDF -7
BJP – 3
ഫോട്ടോ :സണ്ണി പൊരുന്നക്കോട്ട് (കേരളാ കോൺഗ്രസ് എം );മോളി പീറ്റർ (കോൺഗ്രസ് )