Kerala
എല്ലാം ഭംഗിയാവട്ടെ; പ്രാർഥനയിൽ എപ്പോഴും ഉണ്ടാവും; സ്ഥാനാർഥിയെ നെറുകയിൽ തൊട്ടനുഗ്രഹിച്ച് മള്ളിയൂർ തിരുമേനി
കോട്ടയം ലോക്സഭാ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ഫ്രാൻസിസ് ജോർജിന് ആവേശോജ്വലമായ സ്വീകരണമാണ് ലഭിക്കുന്നത്. കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ മള്ളിയൂർ ശ്രീ മഹാഗണപതി ക്ഷേത്രത്തിലെത്തിയ സ്ഥാനാർഥിയെ മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി പൊന്നാട അണിയിച്ച് സ്വീകരിച്ചു.കേന്ദ്ര ഇലക്ഷൻ കമ്മറ്റി ജനറൽ കൺവീനർ അഡ്വ. മോൻസ് ജോസഫ് എംഎൽഎയും ഒപ്പമുണ്ടായിരുന്നു.
പ്രചരണം ഏറ്റവും ഭംഗിയായി നടക്കട്ടെ, പ്രാർഥനയിൽ എപ്പോഴുമുണ്ടാകുമെന്നും മള്ളിയൂർ തിരുമേനി പറഞ്ഞു. യാത്ര പറഞ്ഞിറങ്ങിയ എം എൽ എ യ്ക്കും
സ്ഥാനാർഥിയ്ക്കും മള്ളിയൂർ പരമേശ്വരൻ നമ്പൂതിരിയും ദിവാകരൻ നമ്പൂതിരിയുംചേർന്ന് മള്ളിയൂരിൻ്റെ നാരായണ ചിന്തകൾ എന്ന പുസ്തകം സമ്മാനിച്ചു.പര്യടനത്തിനിടയിൽ കടുത്തുരുത്തി വലിയപള്ളി വികാരി റവ. ഫാദർ എബ്രഹാം പറമ്പേട്ട്, താഴത്തു പളളി വികാരി റവ.ഫാദർ മാത്യു ചന്ദ്രൻ കുന്നേൽ എന്നിവരെ സന്ദർശിച്ചു.
തുടർന്ന് ആരാധനാ മഠം, മുട്ടുചിറ ഫെറോന പള്ളി, സെൻ്റ് തെരേസ കാർമലീത്ത കോൺവെൻ്റ്, വിശുദ്ധ അൽഫോൺസ തീർഥാടന കേന്ദ്രം എന്നിവിടങ്ങൾ സന്ദർശിച്ചു.വിശ്രമത്തിൽ കഴിയുന്ന കടുത്തുരുത്തിയിലെ മുതിർന്ന കോൺഗ്രസ് നേതാവ് പീറ്റർ മ്യാലിപ്പറമ്പിൽ, സാഹിത്യകാരനും റിട്ട. കോളേജ് അധ്യാപകനുമായ ജോർജ് തോമസ് പള്ളിവാതുക്കൽ എന്നിവരെ സന്ദർശിച്ചു.
വിശുദ്ധ യൗസേപ്പ് പിതാവിൻ്റെ മരണ തിരുനാളിനോടനുബന്ധിച്ച് മാൻവെട്ടം സെൻ്റ് ജോർജ് ദേവാലയം, കോഴ സെൻ്റ് ജോസഫ് കപ്പേള, നീലൂർ സെൻ്റ് ജോസഫ് ദേവാലയം എന്നിവിടങ്ങളിൽ നടന്ന ഊട്ടു നേർച്ചയിൽ പങ്കെടുത്തു.ഉച്ചയ്ക്ക് ശേഷം കാണക്കാരി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ പര്യടനം നടത്തി.നമ്പ്യാകുളം വൃദ്ധസദനം, വേദഗിരി പള്ളി, കുറുമുള്ളൂർ പള്ളി, കളത്തൂർ സെൻ്റ് മേരീസ് പള്ളി, രത്നഗിരി പള്ളി എന്നിവിടങ്ങളിലും സന്ദർശം നടത്തി.
കേന്ദ്ര ഇലക്ഷൻ കമ്മറ്റി ജനറൽ കൺവീനർ അഡ്വ.മോൻസ് ജോസഫ് എംഎൽഎ ,ഡിസിസി ജനറൽ സെക്രട്ടറി സുനു ജോർജ്, ഇലക്ഷൻ കമ്മറ്റി ചെയർമാൻ ലൂക്കോസ് മാക്കിൽ, കോൺഗ്രസ് (ഐ) ബ്ലോക്ക് പ്രസിഡണ്ട്ജയിംസ് പുല്ലാപ്പള്ളി, ,മാഞ്ഞൂർ മോഹൻകുമാർ, തോമസ് കണ്ണന്തറ,
ടോമി പ്രാലടി , ജോണി കണിവേലി ,ജോസ് മോൻ മാളിയേക്കൽ, ജോർജ് ചെന്നേലി ,സനോജ് മിറ്റത്താനി ,ബിജു മൂലംകുഴ,
കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി മത്തായി, വൈസ് പ്രസിഡണ്ട് അൽഫോൺസ ജോസഫ് ,
സാലമ്മ ജോണി,ബേബി തൊണ്ടംകുഴി, എൻ.എം ജോസഫ്, ജോസ് ജയിംസ് നെല്ലപ്പന, വി.യു മാത്യു ,മനോജ് ഇടപ്പാട്ടിൽ, റോയി ചാണകപ്പാറ , വാസുദേവൻ നമ്പൂതിരി ,വർഗീസ് കാറുകുളം, എം കെ ഇന്ദുചൂഡൻ, രാജു മൂപ്പനത്ത്, ജോയിസ് അലക്സ് എന്നിവർ വിവിധ പ്രദേശങ്ങളിൽ സ്ഥാനാർഥി അഡ്വ. ഫ്രാൻസിസ് ജോർജിനൊപ്പം പര്യടനത്തിൽ പങ്കെടുത്തു.