കോട്ടയം :എൽ ഡി എഫ് സ്ഥാനാർഥി തോമസ് ചാഴികാടന്റെ തെരെഞ്ഞെടുപ്പ് കമ്മിറ്റി ആഫീസ് ഉദ്‌ഘാടനത്തിൽ തോമസ് ചാഴികാടനൊപ്പം വേദി പങ്കിട്ടതിൽ പ്രതിഷേധം രേഖപ്പെടുത്തി എൻ എസ് എസ് താലൂക്ക് യൂണിയൻ പ്രസിഡണ്ട് സി പി ചന്ദ്രൻ നായരെ യൂണിയൻ പ്രസിഡണ്ട് സ്ഥാനത്ത് നിന്നും നീക്കം ചെയ്തു എൻ എസ് എസ് സംസ്ഥാന നേതൃത്വം.
കഴിഞ്ഞ ദിവസം പാലാ നിയോജക മണ്ഡലം കമ്മിറ്റി ആഫീസ് ഉദ്‌ഘാടന ചടങ്ങിൽ തോമസ് ചാഴികാടനോടും ;ജോസ് കെ മാണിയോടും ഒപ്പം സജീവ സാന്നിധ്യമായി എൻ എസ് എസ് മീനച്ചിൽ താലൂക്ക് യൂണിയൻ പ്രസിഡണ്ട് സി പി ചന്ദ്രൻ നായരും ഉണ്ടായിരുന്നു .കരയോഗം പ്രവർത്തകരുടെ രേഖാമൂലമുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന നേതൃത്വത്തിന്റെ പെട്ടെന്നുള്ള നടപടി .കേരളാ കോൺഗ്രസ് നേതാക്കളുമായി ഇദ്ദേഹത്തിന് ബിസിനസ് ബന്ധങ്ങളുണ്ടായിരുന്നുവെന്നു പറയപ്പെടുന്നത് .പ്രത്യേകിച്ചും സഹകരണ മേഖലയിൽ ഇദ്ദേഹത്തിന് കൂട്ടുകൃഷി ഉണ്ടായിരുന്നതായി പരക്കെ സംസാരമുണ്ട് .
സി പി ചന്ദ്രൻ നായർ മുൻ മുൻസിപ്പൽ കൗണ്സിലറുമാണ് . ഇത്തവണ ഇടതുമുന്നണിയുടെ ഭാഗമായ കേരള കോൺഗ്രസിനെ സഹായിക്കാനുള്ള ചന്ദ്രൻ നായരുടെ നീക്കത്തെ വെച്ചുപൊറുപ്പിക്കാൻ ആവില്ല എന്ന എൻഎസ്എസ് നേതൃത്വത്തിന്റെയും ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെയും കർശന നിലപാടാണ് കടുത്ത നടപടിക്ക് കാരണമെന്ന് വിലയിരുത്തപ്പെടുന്നു. എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗം കൂടിയാണ് സിപി ചന്ദ്രൻ നായർ. ഈ പദവിയിൽ നിന്നും ഇദ്ദേഹത്തെ നീക്കം ചെയ്യുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.
അതേസമയം ഇദ്ദേഹത്തിന്റെ ആധാരം എഴുത്താഫീസിൽ ചെല്ലുന്നവരോട് മോശം പെരുമാറ്റമാണ് ലഭിക്കുന്നതെന്ന് വ്യാപക പരാതികൾ ഉയർന്നിട്ടുണ്ട് .ചെറിയ തുകയ്ക്കുള്ള എഴുത്തിനു ചെല്ലുമ്പോൾ പ്രകോപന പരമായി സംസാരിക്കുകയും വലിയ തുകയ്ക്കുള്ള എഴുത്തിനു ചെല്ലുന്നവരോട് മാന്യമായി ഇടപെടുന്നതും ഇയാളുടെ പ്രവർത്തന രീതിയാണ് .അതുകൊണ്ടു തന്നെ പല തൊഴിലാളികളും ഈ ആധാരം എഴുത്താഫീസിൽ പോകാറില്ല.പൊതുവെ മാണീ ഗ്രൂപ്പുകാരുടെ വൻ തുകയ്ക്കുള്ള എഴുത്തൊക്കെ ഇവിടെയാണ് നടക്കാറുള്ളത് .
കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ തോമസ് ചാഴികാടന്റെ നില കൂടുതൽ പരുങ്ങലിൽ ആയിരിക്കുകയാണ് .ഇന്ന് രാവിലെ കോട്ടയം പാർലമെന്റ് നിയോജക മണ്ഡലത്തിൽ പെട്ട പാലാ തലപ്പലം പഞ്ചായത്തിലെ പ്രസിഡണ്ട് തെരെഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർഥി വിജയിച്ചിരുന്നു .രാവിലെ 11.30 ഓടെ ശുഭകരമായ വാർത്ത വന്നതിന്റെ ഏതാനും മണിക്കൂർ കഴിഞ്ഞപ്പോഴാണ് തോമസ് ചാഴികാടന്റെ അനുയായിയുടെ താലൂക്ക് യൂണിയൻ പ്രസിഡണ്ട് സ്ഥാനം തെറിക്കുന്നത് .നാളെ രാമപുരം ഗ്രാമ പഞ്ചായത്തിലെ തെരെഞ്ഞെടുപ്പ് നടക്കുകയാണ് .ഇനി എല്ലാ കണ്ണുകളും അങ്ങോട്ടാണ് നീളുക.രാമപുരത്ത് യു ഡി എഫിന്റെ ലിസമ്മ മത്തച്ഛനും ;എൽ ഡി എഫിലെ സ്ഥാനാർത്ഥിയും തമ്മിലാണ് മത്സരം നടക്കുന്നത് .