Kerala

വെള്ളാപ്പള്ളിയും ;മകനും ഓട്ടോറിക്ഷാ പോലെ;എങ്ങോട്ടാ തിരിയുന്നതെന്ന് പറയാൻ പറ്റില്ല :സത്യൻ പന്തത്തല

കോട്ടയം :വെള്ളാപ്പള്ളി നടേശനും.മകൻ തുഷാർ വെള്ളാപ്പള്ളിയും ഓട്ടോറിക്ഷാ പോലെയാണ് എങ്ങോട്ടാണ് തിരിയുന്നതെന്നു ആർക്കും പറയാൻ കഴിയില്ലെന്ന് സത്യൻ പന്തത്തല.എൽ ഡി എഫ് കോട്ടയം പാർലമെന്റ് മണ്ഡലം സ്ഥാനാർഥി തോമസ് ചാഴികാടന്റ് മുത്തോലി മണ്ഡലം തെരെഞ്ഞെടുപ്പ് കൺവൻഷനിൽ സംസാരിക്കുകയായിരുന്നു എൻ സി പി സംസ്ഥാന നിർവാഹക സമിതി അംഗമായ സത്യൻ പന്തത്തല.

അച്ഛൻ വെള്ളാപ്പള്ളി പിണറായി വിജയനെ പിടിച്ച് കാര്യങ്ങൾ സാധിക്കുമ്പോൾ.മകൻ വെള്ളാപ്പള്ളി പ്രധാന മന്ത്രി നരേന്ദ്ര മോദിയെ പിടിച്ചാണ് കാര്യങ്ങൾ സാധിക്കുന്നത്.എപ്പോഴും എങ്ങോട്ടും തിരിയാം ഓട്ടോറിക്ഷാ പോലെ .അത് മുൻകൂട്ടി പ്രവചിക്കാൻ പറ്റില്ലെന്നും സത്യൻ പറഞ്ഞു .പത്തനംതിട്ടയിൽ നരേന്ദ്ര മോഡി വന്നപ്പോൾ സ്വാമിയെ ശരണമയ്യപ്പ എന്ന് പറഞ്ഞാണ് തുടങ്ങിയത്.അത് വർഗീയ പ്രീണനമല്ലേ..?എന്നാൽ ഈ കൺവൻഷൻ ഉദ്‌ഘാടനം ചെയ്ത കേരളാ കോൺഗ്രസ് നേതാവ് ജോസ് ടോം ;യേശുവേ നന്ദി ,യേശുവേ സ്തോത്രം എന്ന് പറഞ്ഞു പ്രസംഗം തുടങ്ങിയിരുന്നെങ്കിൽ  എന്താകുമായിരുന്നു സംഗതി.സംഗതി കുഴഞ്ഞത് തന്നെ.കുഞ്ഞാലിക്കുട്ടി പ്രസംഗത്തിന് മുൻപേ അള്ളാഹു അക്ബർ പറഞ്ഞാൽ എന്താകും ആകെ ഗുലുമാലാകും എന്നാണ് സത്യൻ പന്തത്തലയുടെ പക്ഷം .

തുഷാർ വെള്ളാപ്പള്ളി തെരെഞ്ഞെടുപ്പ് പര്യടനത്തിന്റെ ഭാഗമായി പ്രമുഖ ക്രിസ്ത്യൻ കുടുംബത്തിൽ നിന്നും ഉച്ചഭക്ഷണം കഴിച്ചു എന്ന് വാർത്തയിൽ പറയുമ്പോൾ .അങ്ങനെ  പറയുന്നത് തന്നെ വർഗീയത ആണെന്നാണ് സത്യന്റെ പക്ഷം മത്തൻ കുത്തിയാൽ കുമ്പളം മുളയ്ക്കില്ലല്ലോ.എൻ സി പി യിലെ യശ്ശശരീരനായ ഉഴവൂർ വിജയൻറെ നർമ്മത്തിൽ ചാലിച്ച പ്രസംഗങ്ങൾ ശ്രോതാക്കളെ ആകർഷിച്ചിരുന്നു.ആ പാതയിലാണിപ്പോൾ എൻ സി പി നേതാവ് സത്യൻ പന്തത്തലയും ചരിക്കുന്നത് .ഉഴവൂരിനു ശേഷം ഒഴിഞ്ഞു കിടക്കുന്ന നർമ്മത്തിന്റെ കുപ്പായം അണിയുവാനുള്ള ഒരുക്കത്തിലാണ് സത്യൻ.

ഉഴവൂർ വിജയൻ സ്‌കൂളിൽ പഠിക്കുമ്പോഴേ നർമ്മത്തിന് പ്രാധാന്യം നൽകിയിരുന്നു.ഒരിക്കൽ ടീച്ചർ ഹിമാലയത്തെ കുറിച്ച് പഠിപ്പിച്ചപ്പോൾ  പറഞ്ഞു ;ഹിമാലയത്തെ കുറിച്ച് അറിയാത്തവർ ചുരുങ്ങും ..ഉടനെ വിദ്യാര്ഥിയായ വിജയൻ മുൻ ബഞ്ചിൽ കുനിഞ്ഞിരുന്നു.ഇത് കണ്ട ടീച്ചർ ചോദിച്ചു വിജയൻ എന്താ കുനിഞ്ഞിരിക്കുന്നത്.ഉടൻ ചാട്ടുളി പോലെ മറുപടി വന്നു ടീച്ചറല്ലേ പറഞ്ഞത് ഹിമാലയത്തെ കുറിച്ച് അറിയാത്തവർ ചുരുങ്ങുമെന്ന് ,എനിക്ക് ഹിമാലയത്തെ കുറിച്ച് അറിയില്ല അതുകൊണ്ടു ഞാൻ ചുരുങ്ങിയതാ .സാധാരണ ടീച്ചർമാർക്കും ദേഷ്യം വരുമെങ്കിലും ഈ ടീച്ചർക്ക് ദേഷ്യം വന്നില്ല .വിജയൻ എന്ന വിദ്യാർത്ഥിയുടെ നർമ്മ പാടവത്തെ കുറിച്ച് ടീച്ചർ പരസ്യമായി അഭിനന്ദിച്ചു.അന്ന് മുതൽ ഒരു നർമിസ്റ്റ് പിറക്കുകയായിരുന്നു .

ഒരിക്കൽ ഒരു ഓർത്തഡോക്സ് സഭാ മെത്രാൻ കാലം ചെയ്തപ്പോൾ കസേരയിൽ ഇരുത്തിയാണ് പൊതു ദർശനത്തിനു വയ്ക്കാറുള്ളത് . ഉമ്മൻ‌ചാണ്ടി റീത്ത് സമർപ്പിക്കുവാൻ അവിടെ എത്തി.ഒരേ പോലെയുള്ള മൂന്നു മെത്രാന്മാർ കസേരയിൽ ഇരിപ്പുണ്ട്.ഉമ്മചാണ്ടി നേരെ ചെന്ന് നടുക്കിരിക്കുന്ന മെത്രാന്റെ  മടിയിൽ റീത്ത് സമർപ്പിച്ചു.ഉടനെ ആ റീത്ത് താഴെ വീണു.അത് കുനിഞ്ഞെടുത്ത് ഒന്നും കൂടി വയ്ക്കുവാൻ കുനിഞ്ഞപ്പോൾ ഇരുന്ന മെത്രാൻ ചെവിയിൽ വന്നു പറഞ്ഞു .ഞാനല്ല മരിച്ചത് അപ്പുറത്ത് ഇരിക്കുന്ന മെത്രാനാ മരിച്ചത് ..റീത്ത് അങ്ങേരുടെ മടിയിൽ വച്ചേരെ ..ഉമ്മൻചാണ്ടിയെ കുറിച്ച് ഉഴവൂരിന്റെ നർമ്മ കഥകൾ അങ്ങനെ പോയപ്പോൾ മാണിസാറിനെ കുറിച്ചും അദ്ദേഹം പറഞ്ഞു.

ഒരിക്കൽ കെ എം മാണി ഒരു മരിച്ച വീട്ടിൽ ചെന്നു.വീടിനെ കുറിച്ചോ ..മരിച്ചയാളെ കുറിച്ചോ യാതൊന്നും അറിയില്ലായിരുന്നു.പോകുന്ന വഴിയിൽ മരണ വീട് കണ്ടാൽ കാർ  നിർത്തി ഡിക്കിയിൽ നിന്നും റീത്ത് എടുത്തു വയ്ക്കും .കാറിന്റെ ഡിക്കിയിൽ എപ്പോഴും പത്ത് റീത്ത് എങ്കിലും കാണും.മരണ വീട്ടിൽ ചെന്നപ്പോൾ കെ എം മാണി പി എ യോട് പറഞ്ഞു നീ ചെന്ന് കാര്യം ഒന്ന് പഠിച്ചിട്ടും വാ .പി എ ചെന്നപ്പോൾ കത്തോലിക്കാ സമുദായത്തിന്റെ പ്രാർത്ഥന നടക്കുകയാണ് ഞാൻ ആവോളം യുദ്ധം ചെയ്തു ,ഞാൻ എന്റെ ഓട്ടം പൂർത്തിയാക്കി ..ഇത് കേട്ട പി എ; കെ എം മാണിയോട് പറഞ്ഞു ..സാറേ മരിച്ചതൊരു സൈനീകനാ യുദ്ധത്തിന്റെ കാര്യമൊക്കെയാ പറയുന്നത്.

ഉടനെ കെ എം മാണി ചെന്ന് റീത്ത് സമർപ്പിച്ച ശേഷം ഒരു ഹ്രസ്വ പ്രസംഗം ചെയ്തു .രാജ്യത്തിന് വേണ്ടി യുദ്ധം ചെയ്ത ഈ ജവാന്റെ മരണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു എന്ന് പറഞ്ഞപ്പോൾ വീട്ടുകാർ ആകെ അമ്പരന്നു ..കാരണം തളർവാതം പിടിപെട്ടു കിടന്ന ഒരു രോഗിയാണ് മരണമടഞ്ഞത്.കേരളാ കോൺഗ്രസ് (എം) യു  ഡി എഫ് വിട്ടു ഒരു മുന്നണിയിലും ഇല്ലാതെ നിന്നപ്പോൾ കെ എം മാണി മനോരമയിലെ വിവാഹ കോളത്തിൽ ഒരു പരസ്യം ചെയ്തു.തന്റേതല്ലാത്ത കാരണത്താൽ യു  ഡി എഫ് മായുള്ള ബന്ധം വേർപ്പെടുത്തിയ  സുന്ദരനും സുമുഖനായ 85 വയസുള്ള യുവാവിന് അനുയോജ്യയമായ വിവാഹാലോചനകൾ പ്രമുഖ മുന്നണികളിൽ നിന്നും ക്ഷണിക്കുന്നു എന്നായിരുന്നു പരസ്യം.വിജയൻറെ ഈ പ്രസംഗ കാര്യം കെ എം മാണിയെ അറിയിച്ചപ്പോൾ ആ നർമ്മത്തിന്റെ ഏറ്റവും വലിയ ആസ്വാദകനും കെ എം മാണി ആയിരുന്നു .ഏറെ നേരം മാണിസാർ ചിരിച്ചെന്നാണ് പാർട്ടി പ്രവർത്തകർ അന്ന് പറഞ്ഞത് .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top