ഏറ്റുമാനൂർ :ഫ്രാൻസിസ് ജോർജ് കോൺഗ്രസിൻ്റെ സ്ഥാനാർഥിയാണെന്ന് മുൻ മന്ത്രിയും കെ പി സി സി രാഷ്ട്രീയ കാര്യ സമിതിയംഗവുമായ കെ.സി ജോസഫ് പറഞ്ഞു.കോട്ടയം ലോക്സഭ നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാർഥി അഡ്വ.കെ. ഫ്രാൻസിസ് ജോർജിൻ്റെ ഏറ്റുമാനൂർ മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ കോൺഗ്രസിൻ്റെ എംപിമാരുടെ അംഗബലം കുറയ്ക്കുവാൻ സിപിഎം ബിജെപിയുമായി രഹസ്യ ബാന്ധവം തുടങ്ങിയിരിക്കുന്നു. കേന്ദ്രാവിഷ്കൃത പദ്ധതികൾ ഒന്നുംതന്നെ ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ നടപ്പിലാക്കാൻ നിലവിലെ എം.പിയ്ക്ക് സാധിച്ചിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.ഏറ്റുമാനൂർ നന്ദാവനം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ യു ഡി എഫ് നിയോജക മണ്ഡലം ചെയർമാൻ ടോമി പുളിമാന്തുണ്ടം അധ്യക്ഷത വഹിച്ചു.
മുൻ എംഎൽ എ ജോസഫ് വാഴയ്ക്കൻ, ഡി സി സി പ്രസിഡണ്ട് നാട്ടകം സുരേഷ്,സെക്രട്ടറിമാരായ ഫിലിപ്പ് ജോസഫ് , കുഞ്ഞ് ഇല്ലം പള്ളി, റോയി കെ. പൗലോസ്, എം.പി ജോസഫ് ഐ.എ.എസ്, ,ജി.ഗോപകുമാർ, പ്രിൻസ് ലൂക്കോസ്പി.വി മൈക്കിൾ, മുഹമ്മദ് ജലീൽ ,സലീം
പി.മാത്യു ,
ജി.ഗോപകുമാർ, ആനന്ദ് പഞ്ഞിക്കാരൻ, നീണ്ടൂർ മുരളി , പി.എസ് ജയിംസ്, അബ്ദുൾ സമദ്, റോസമ്മ സോണി, ജോസ് അമ്പലക്കുളം, റോയി മൂലേക്കരി ,സണ്ണി തറയിൽ, ലൗലി ജോർജ്, ജൊറോയി പൊന്നാറ്റിൽ, സോബിൻ തെക്കേടം, കെ.പി ദേവസ്യ, കെ.ജി ഹരിദാസ്, പി.സി പൈലോ,അഡ്വ.ജയ്സൻ ജോസഫ്, ബിനു ചെങ്ങളം, മൈക്കിൾ ജയിംസ്, സാബു പീടിയേക്കൽ ,അജി കെ. ജോസ് ,ജോയി പൂവന്നിക്കുന്നേൽ, ബേബി ജോൺ യു ഡി എഫ് സ്ഥാനാർഥി അഡ്വ. കെ ഫ്രാൻസിസ് ജോർജ് തുടങ്ങിയവർ പങ്കെടുത്തു.