Politics
പത്തനംതിട്ടയിലെ ഇടതു സഹയാത്രികൻ എബി പ്രയാറ്റു മണ്ണിൽ പി ജെ ജോസഫ് നയിക്കുന്ന കേരള കോൺഗ്രസിന്റെ അംഗത്വം സ്വീകരിച്ചു
പത്തനംതിട്ട/തിരുവല്ല/ ഇരവിപേരൂർ : ഇരവിപേരൂരിലെ ഇടതുപക്ഷ രാഷ്ട്രീയത്തിലെ സജീവ സാന്നിധ്യവും സാമൂഹ്യ പ്രവർത്തകനുമായ എബി പ്രയാറ്റു മണ്ണിൽ ഐക്യ ജനാധിപത്യ മുന്നണിയുടെ മുഖ്യഘടകകക്ഷിയായ പി ജെ ജോസഫ് നയിക്കുന്ന കേരള കോൺഗ്രസിന്റെ അംഗത്വം സ്വീകരിച്ചു.
കേരള കോൺഗ്രസ് പാർട്ടിയുടെ ജില്ലാ പ്രസിഡന്റും ഐക്യ ജനാധിപത്യമുന്നണിയുടെ ജില്ലാ ചെയർമാനുമായ അഡ്വ വർഗീസ് മാമനിൽ നിന്നാണ് ഇദ്ദേഹം അംഗത്വം സ്വീകരിച്ചത്.
ഇടതുപക്ഷ പ്രസ്ഥാനങ്ങളിൽ ഇന്ന് കടന്നുകൂടിയിരിക്കുന്ന ഏകാധിപത്യപരമായ നടപടികളുടെ ഫലമാണ് ഇതുപോലെയുള്ള ആളുകളുടെ വരവിന്റെ കാരണമെന്ന് അഡ്വ വർഗീസ് മാമൻ പറഞ്ഞു.ജനാധിപത്യത്തിന്റെ വിജയമാണ് ഇദ്ദേഹത്തിന്റെ വരവ് എന്നും ജനാധിപത്യ ചേരികളിലേക്ക് ഇതുപോലെയുള്ള ഒഴുക്കുകൾ ഇനിയും തുടരുമെന്നും അദ്ദേഹം പറഞ്ഞു .
ഇടതുപക്ഷ പാർട്ടികളുടെ ഏകാധിപത്യപരമായ നടപടികൾ ആളുകൾക്ക് അസ്വസ്ഥത ഉളവാക്കുന്നതാണെന്നും കർഷക പാർട്ടിയായ കേരള കോൺഗ്രസ് സമൂഹത്തിൽ നിലനിൽക്കേണ്ടത് ഇന്നിന്റെ ആവശ്യകതയാണെന്നും യോഗം ഉദ്ഘാടനം ചെയ്ത് അദ്ദേഹം കൂട്ടിച്ചേർത്തു.
കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ റോയി ചാണ്ട പിള്ളയുടെ ആദ്യക്ഷതയിൽ കൂടിയ യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് റെജി കയ്യാലയിൽ ബ്ലോക്ക് മെമ്പർ ശ്രീമതി എൽസ തോമസ്, കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് അനീഷ് വി ചെറിയാൻ കുറ്റിയിൽ, ജില്ലാ സെക്രട്ടറി സാബു കുന്നുംപുറത്ത് ശ്രീ എസ് കെ പ്രദീപ് കുമാർ ,മണ്ഡലം സെക്രട്ടറി റ്റോജി കൈപ്പശ്ശേരിൽ,എബി പ്രയാറ്റ്മണ്ണിൽ എന്നിവർ പ്രസംഗിച്ചു.