കെ പൊൻമുടിയെ വീണ്ടും മന്ത്രിയാക്കണമെന്ന തമിഴ്നാട് മുഖ്യമന്ത്രിയുടെ ശുപാർശ ഗവർണർ തള്ളി. സത്യപ്രതിജ്ഞ നടത്താൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന് ഗവർണർ കത്ത് നൽകി.
ശിക്ഷാവിധിയാണ് സുപ്രിം കോടതി തടഞ്ഞത്. കുറ്റവാളിയല്ലെന്ന് കണ്ടെത്തിയിട്ടില്ലെന്നും ഗവർണറുടെ കത്തിൽ പറയുന്നു.സ്റ്റാലിൻ കത്ത് നൽകിയതിന് പിന്നാലെ ഗവർണർ ദില്ലിയിലെത്തി നിയമവിദഗ്ധരുമായി ചർച്ച നടത്തിയിരുന്നു. അതിന് ശേഷമാണ് തീരുമാനം.