Kerala
മോദി സർക്കാർ തുടർന്നാൽ ഭരണഘടന തന്നെ ഇല്ലാതാകും : തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ
വൈക്കം :നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ വീണ്ടും സർക്കാർ വന്നാൽ ഭരണഘടന തന്നെ ഇല്ലാതാകുമെന്ന് കെ പി സി സി അച്ചടക്ക സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ
യു ഡി എഫ് സ്ഥാനാർത്ഥി അഡ്വ.കെ. ഫ്രാൻസിസ് ജോർജ്ജിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി ‘ വൈക്കം നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ സീതാറാം ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷം ബി ജെ പി വിരുദ്ധത പരസ്യമായി പറയുകയും രഹസ്യ ധാരണ ബിജെപിയുമായി ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്. ബിജെപിക്കെതിരെ രാജ്യത്ത് പോരാടുന്ന രാഹുൽ ഗാന്ധിക്ക് കരുത്തേകുന്ന കോൺഗ്രസ്സ് എം പി മാർ ഉണ്ടാകാതെയിരിക്കാൻ ബി ജെ പി യുടെ ബി ടീമായിട്ടാണ് സി പി എം പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് വൈക്കം നിയോജക മണ്ഡലം ചെയർമാൻ പോൾസൺ ജോസഫിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ പി സി സി രാഷ്ട്രീയകാര്യ സമിതി അംഗം ജോസഫ് വാഴക്കൻ ,തോമസ് ഉണ്യാടൻ,യു.ഡി.എഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ്, കെ.പി സി സി സെക്രട്ടറി ഫിലിപ്പ് ജോസഫ് , യു ഡി എഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ,യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ ബി. അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.