ഈരാറ്റുപേട്ട: മീനച്ചിലാറ്റിലെ ഇളപ്പുങ്കൽ കാരയ്ക്കാട് പാലം പ്രളയത്തിൽ തകർന്നിട്ട് രണ്ടര വർഷം. തകർന്ന പാലത്തിന് പകരമായി പുതിയ പാലം എന്നാവശ്യം സംസ്ഥാന സർക്കാർ അവഗണിച്ചതിൽ പ്രതിഷേധിച്ച് പൗരസമിതി നേതൃത്വത്തിൽ വീട്ടമ്മമാരും നാട്ടുകാരും പാലത്തിലും പുഴയിലുമായി നിൽപ്പ് സമരം നടത്തി പ്രതിഷേധിച്ചു.പ്രതിഷേധ സമരത്തിൽ നൂറ് കണക്കിനാളുകൾ പങ്കെടുത്തു.പ്രതിഷേധ സമരം അബ്ദുൽ ഖാദർ അജ്മി ഉദ്ഘാടനം ചെയ്തു.ബാസിത്ത് മൗലവി, നിസാർ മൗലവി, ഹാഷിർ നദ് വി ,യുസഫ് ഹിബ, എൻ.എം നിയാസ് ,താഹിർ പേരകത്തുശേരിൽ എന്നിവർ സംസാരിച്ചു.
ഈരാറ്റുപേട്ട നഗരസഭയും തലപ്പുലം പഞ്ചായത്തും ഇളപ്പുങ്കലിൽ ഗതാഗത യോഗ്യമായ പാലം പണിയണമെന്ന് രണ്ട് വർഷം മുമ്പ് പ്രമേയം പാസ്സാക്കി സർക്കാരിന് സമർപ്പിച്ചെങ്കിലും യാതൊരു നടപടിയും ഇതുവരെയും സർക്കാർ സ്വീകരിച്ചിട്ടില്ല. പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ ഈരാറ്റുപേട്ട നഗരസഭയിലെ കാരയ്ക്കാട് പാലം ഒഴികെ പ്രളയത്തിൽ തകർന്ന മറ്റെല്ലാ പാലങ്ങളും പുനർനിർമ്മിച്ചതായി നാട്ടുകാർ പറയുന്നു.
2021 ഒക്ടോബർ 16നുണ്ടായ പ്രളയത്തി ലാണ് മീനച്ചിലാറ്റിലെ ഇളപ്പുങ്കൽ കാരയ്ക്കാട് നടപ്പാലം ഒരു ഭാഗം ഒലിച്ചു പോയത്. ഈരാറ്റുപേട്ട നഗരസഭയി ലെ കാരക്കാട് നിവാസികൾക്കും തലപ്പുലം പഞ്ചായത്തിലെ ഇളപ്പുകൽ നിവാസികൾക്കും മീനച്ചിലാ റിന്റെ മറുകരയിലെത്താനുള്ള ഏക ആശ്രയം രണ്ടടി വീതിയു ള്ള നടപ്പാലമായിരുന്നു.ഇത് ത കർന്നതോടെ ഏറെ ദൂരം സഞ്ച രിക്കേണ്ടിവന്നിരിക്കുകയാണ്ഈരാറ്റു പേട്ട നഗരത്തിലൂടെ ഏഴ് കിലോ മീറ്റർ അധികം സഞ്ചരിച്ചാണ് ഇവിടെനിന്നുള്ള വിദ്യാർഥികൾ കാരക്കാട് സ്കൂളിലെത്തുന്നത്.
പാലം പുനർ നിർമിക്കണമെ ന്നാവശ്യപ്പെട്ട് പ്രദേശവാസികൾ പ്രക്ഷോഭങ്ങളും സംഘടിപ്പിച്ചിരു ന്നു. കാരക്കാട് സ്കൂളിലെ വിദ്യാ ർഥികൾ പൊതുമരാമത്ത് വകുപ്പുമന്ത്രി മുഹമ്മദ് റിയാസിന് ഈരാറ്റുപേട്ട വാഗമൺ റോഡ് നിർമാണോദ്ഘാടനവേളയിൽനേരി
ട്ട് ഒന്നര വർഷം മുമ്പ് നിവേദനവും സമർപ്പിച്ചിരുന്നു. പാലം തകർന്ന നാളിൽ മന്ത്രിമാർ അടക്കം ജന പ്രതിനിധികളെല്ലാം സന്ദർശിച്ച് നിർമാണ പ്രവർത്തനത്തിന് നട പടി ആരംഭിക്കുമെന്ന് ഉറപ്പ് നൽ കിയിരുന്നതായി നാട്ടുകാർ പറയുന്നു.
ഇളപ്പുങ്കൽ പാലം വീതികൂട്ടി നിർമിക്കണമെ ന്ന് പതിറ്റാണ്ടുകളായി നാട്ടുകാ ർ ആവശ്യപ്പെട്ടു വരുകയായിരു ന്നു. തൊടുപുഴ-കാഞ്ഞിരപ്പള്ളി റോഡും ഈരാറ്റുപേട്ട-പീരുമേട് സംസ്ഥാനപാതയും ഇതിനു സമീ
പത്തുകൂടെയാണ് കടന്നുപോകൂ ന്നത്. വീതികൂട്ടി ഇവിടെ പാലം നി ർമിച്ചാൽ മൂവാറ്റുപുഴ, തൊടുപുഴ പ്രദേശങ്ങളിൽനിന്ന് വിനോദകേ ന്ദ്രമായ വാഗമണ്ണിലേക്ക് വേഗത്തി ലെത്താൻ കഴിയും. ഈരാറ്റുപേ ട്ട നഗരത്തിലെ ഗതാഗതക്കുരുക്ക് കുറക്കാമെന്നും ചൂണ്ടിക്കാട്ടുന്നു.മീനച്ചിലാറ്റിലെ ഇളപ്പുങ്കലിൽ വാഹന ഗതാഗത യോഗ്യമായ പാലം നിർമ്മിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.