Politics

അഭ്യൂഹങ്ങൾക്കു വിരാമം:എസ് രാജേന്ദ്രൻ എൽ ഡി എഫ് കൺവൻഷനിൽ പങ്കെടുത്തു

ഇടുക്കി: ബിജെപിയിലേക്ക് എന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് ദേവികളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ. മുതിർന്ന സിപിഎം നേതാക്കൾ നടത്തിയ ചർച്ചയ്ക്കൊടുവിൽ എൽഡിഎഫ് കൺവെൻഷനിൽ എസ് രാജേന്ദ്രൻ പങ്കെടുത്തു.

ഇതോടെയാണ് ബിജെപിയിലേക്ക് എന്ന അഭ്യൂഹങ്ങൾക്ക് താൽക്കാലികമായെങ്കിലും വിരാമമാകുന്നത്. പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട എസ് രാജേന്ദ്രൻ, പക്ഷേ പാർട്ടി അംഗത്വം പുതുക്കുന്നതുമായി ബന്ധപ്പെട്ട് പ്രതികരിച്ചിട്ടില്ല. മൂന്നാറിൽ നടക്കുന്ന എൽഡിഎഫ് ദേവികുളം നിയോജക മണ്ഡലം കൺവെൻഷനിലാണ് എസ് രാജേന്ദ്രൻ പങ്കെടുക്കുന്നത്. എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണരംഗത്ത് സജീവമാകാനും തീരുമാനിച്ചതായാണ് സൂചന.

ഇന്നലെ ഇടുക്കിയിലെ മുതിർന്ന സിപിഎം നേതാവും എംഎൽഎയുമായ എംഎം മണിയും, സിപിഎം ജില്ലാ സെക്രട്ടറി സിവി വർഗീസും രാജേന്ദ്രനുമായി വീട്ടിലെത്തി ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി പരിപാടിയിൽ എസ് രാജേന്ദ്രൻ പങ്കെടുക്കുന്നത്. പാർട്ടിയുമായി സഹകരിച്ച് മുന്നോട്ട് പോകണമെങ്കിൽ ചില നിബന്ധനകൾ എസ് രാജേന്ദ്രൻ നേരത്തെ മുന്നോട്ടുവച്ചിരുന്നു.

പ്രാദേശികമായ നേതൃസ്ഥാനം അടക്കമാണ് രാജേന്ദ്രൻ പാർട്ടിയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഈ നിബന്ധനകളിൽ എന്തെല്ലാം ധാരണ ഉണ്ടായിട്ടുണ്ടെന്നത് വ്യക്തമല്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ എ രാജയ്ക്കെതിരെ പ്രവർത്തിച്ചുവെന്ന് കണ്ടെത്തിയതോടെയാണ് എസ് രാജേന്ദ്രനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തത്.പിന്നീട് ഇദ്ദേഹത്തെ തിരിച്ചെടുത്തിരുന്നില്ല. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയിലേക്ക് എന്ന സൂചന എസ് രാജേന്ദ്രൻ തന്നെ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top