ഹരിപ്പാട് താമല്ലാക്കലിൽ 32 ലിറ്റർ ചാരായം പിടികൂടിഹരിപ്പാട് താമല്ലാക്കൽ വടക്ക് കെ വി ജെട്ടി റോഡിൽ വച്ചാണ് എക്സൈസ് സംഘം 32 ലിറ്റർ ചാരായം പിടികൂടിയത്.സ്കൂട്ടറിൽ ചാക്കിലാക്കിയ നിലയിലാണ് 32 പ്ലാസ്റ്റിക് കുപ്പികളിലായി സൂക്ഷിച്ച ചാരായം പിടികൂടിയത്.
ചാരായം വിൽപനയ്ക്കായി കൊണ്ടുവന്ന കാർത്തികപ്പള്ളി കുമാരപുരം താമല്ലാക്കൽ വടക്ക് വീരാൻ പറമ്പിൽ ഷാജി ബോൺസലെ(35)യെ അറസ്റ്റ് ചെയ്തു.ഇയാളിൽ നിന്ന് 2400 രൂപയും മൊബൈൽ ഫോണും പിടിച്ചെടുത്തു.ഇയാൾക്കൊപ്പം ഉണ്ടായിരുന്ന ബിനുവിനെ പിടികൂടാനായില്ല.