രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര മുംബൈയിൽ അവസാനിച്ചു. അംബേദ്കർ സ്തൃതി മണ്ഡലപമായ ചൈത്യ ഭൂമിയിൽ ഭരണഘടനയുടെ ആമുഖം വായിച്ചാണ് നേതാക്കൾ യാത്ര അവസാനിപ്പിച്ചത്. നാളെ ശിവാജി പാർക്കിൽ ഇന്ത്യാമുന്നണി നേതാക്കളെ അണിനിരത്തിയുള്ള വമ്പൻ റാലി നടക്കും.15 സംസ്ഥാനങ്ങളിലൂടെ ആയിരത്തി അറുന്നൂറിലേറെ കിലോമീറ്റർ താണ്ടി ഭാരത് ജോഡോ ന്യായ് യാത്ര ഒടുവിൽ മുംബൈയിലെത്തി.
അംബേദ്കറിനെ സ്മൃതി ഉറങ്ങുന്ന ചൈത്യ ഭൂമിയിൽ ഭരണഘടനയുടെ ആമുഖം വായിച്ച് പരിസമാപ്തി. യാത്രയിലൂടെ കോൺഗ്രസ് മുന്നോട്ട് വെച്ച കാര്യങ്ങൾ ഉൾക്കൊള്ളിച്ച ലേസർ ഷോയും ഉണ്ടായിരുന്നു.പ്രിയങ്കാ ഗാന്ധി, അശോക് ഗെലോട്ട് , കെസി വേണുഗോപാൽ, രമേശ് ചെന്നിത്തല അടക്കം നേതാക്കളും രാഹുലിനൊപ്പം ഉണ്ടായിരുന്നു.
അവസാന ലാപ്പിൽ വിവിധ ജനവിഭാഗങ്ങൾക്കുള്ള തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളായിരുന്നു ഹൈലൈറ്റ്. വനിതകൾക്കും ആദിവാസികൾക്കും കർഷകർക്കുമെല്ലാം കോൺഗ്രസ് വക അഞ്ച് വീതം ഗ്യാരണ്ടി. ഇലക്ട്രറൽ ബോണ്ട് വിവാദം തന്നെയായിരുന്നു രാഹുലിന്ർറെ പ്രസംഗത്തിലെ പ്രധാനഭാഗം. തെരഞ്ഞെടുപ്പിൽ രാഹുൽ അമേഠിയിലും മത്സരിച്ചേക്കുമെന്ന പ്രചാരണത്തെ കോൺഗ്രസ് തള്ളുന്നില്ല.