Education
വഴിത്തല ശാന്തിഗിരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ അന്താരാഷ്ട്ര വനിതാ ദിനം ആചരിച്ചു
വഴിത്തല ശാന്തിഗിരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ അന്താരാഷ്ട്ര വനിതാ ദിനം ആചരിച്ചു. പരിപാടികളുടെ ഭാഗമായി, ഹോസ്പിറ്റാലിറ്റി വ്യവസായ മേഖലയിൽ ഇരുപത്തിയാറു വർഷത്തെ വ്യക്തി മുദ്ര പതിപ്പിച്ച സാജ് ഹോട്ടൽസ് ആൻഡ് റിസോർട്ട്‌സ് സി.ഇ.ഒ ശ്രീമതി. മിനി സാജൻ വർഗീസ് എം. ബി. എ വിദ്യാർത്ഥികളുമായി സംവദിച്ചു.
വ്യവസായ മേഖലയിലെ നൂതന രീതികൾ വിദ്യാർത്ഥികളിലേക്കു എത്തിക്കുവാൻ വേണ്ടി സംജാതമാക്കിയ ഇൻഡസ്ട്രി ഇൻസ്റ്റിറ്റ്യൂട്ട് ഇന്റർഫേസ് പരിപാടിയുടെ ഭാഗമായാണ് അന്താരാഷ്ട്ര വനിതാ ദിന ആചരണം സംഘടിപ്പിക്കപ്പെട്ടത്.