വഴിത്തല ശാന്തിഗിരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ അന്താരാഷ്ട്ര വനിതാ ദിനം ആചരിച്ചു. പരിപാടികളുടെ ഭാഗമായി, ഹോസ്പിറ്റാലിറ്റി വ്യവസായ മേഖലയിൽ ഇരുപത്തിയാറു വർഷത്തെ വ്യക്തി മുദ്ര പതിപ്പിച്ച സാജ് ഹോട്ടൽസ് ആൻഡ് റിസോർട്ട്‌സ് സി.ഇ.ഒ ശ്രീമതി. മിനി സാജൻ വർഗീസ് എം. ബി. എ വിദ്യാർത്ഥികളുമായി സംവദിച്ചു.
വ്യവസായ മേഖലയിലെ നൂതന രീതികൾ വിദ്യാർത്ഥികളിലേക്കു എത്തിക്കുവാൻ വേണ്ടി സംജാതമാക്കിയ ഇൻഡസ്ട്രി ഇൻസ്റ്റിറ്റ്യൂട്ട് ഇന്റർഫേസ് പരിപാടിയുടെ ഭാഗമായാണ് അന്താരാഷ്ട്ര വനിതാ ദിന ആചരണം സംഘടിപ്പിക്കപ്പെട്ടത്.