Kottayam

ലോകസഭയിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന india മുന്നണി അധികാരത്തിൽ വരണംഅതിനു നിങ്ങളുടെ വിലപ്പെട്ട ഓരോ വോട്ടും എനിക്ക് നൽകി വിജയിപ്പിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുകയാണ്: അഡ്വ. കെ ഫ്രാൻസിസ് ജോർജ്

Posted on

രാജ്യത്ത് ലോകസഭാതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നു.നമ്മുടെ കേരളത്തിൽ ഏപ്രിൽ 26 നാണ് തെരഞ്ഞെടുപ്പ്. കോട്ടയം പാർലമെന്റ് മണ്ഡലത്തിൽനിന്ന് യുഡിഎഫ് സ്ഥാനാർത്ഥിയായി ഞാൻ മത്സരിക്കുകയാണ്.ഇത് മതേതര ഇന്ത്യ നിലനിൽക്കണം എന്ന് നാം ഓരോരുത്തരും ഉറച്ച തീരുമാനം എടുക്കേണ്ട അതി നിർണ്ണായകമായ ഒരു തെരഞ്ഞെടുപ്പാണ്.

ഇത് ഈ നാട്ടിലെ മുഴുവൻ ജനവിഭാഗങ്ങൾക്കും സമാധാനപൂർവ്വം ജീവിക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ള നമ്മുടെ അഭിപ്രായം രേഖപ്പെടുത്താനുള്ള അവസരം കൂടിയാണ്.നമ്മുടെ രാജ്യത്തെ വിറ്റുതുലക്കുന്നവർക്കെതിരെയുള്ള , സാധാരണക്കാരുടെ ജീവിതം ദുരിതമയമാക്കുന്ന ഭരണകൂടത്തിനെതിരെയുള്ള എല്ലാ വിഭാഗം മനുഷ്യരുടെയുംപ്രതിഷേധമാകണം നമ്മുടെ ഓരോവോട്ടും.

ഈ നാടിനു വേണ്ടി സംസാരിക്കാൻ ഈ നാടിൻറെ പ്രശ്നങ്ങൾ പാർലമെന്റിൽ ഉന്നയിക്കാൻ ഞാൻ നിങ്ങളോടൊപ്പം ഉണ്ടാകും എന്ന് ഉറപ്പു നൽകുന്നു.
നമ്മുടെ വിളവുകൾക്ക് അടിസ്ഥാന വില ലഭ്യമാക്കാൻ, നമ്മുടെ കാര്ഷികരംഗത്തിനു പുത്തൻ ഉണർവേകാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യാൻ ഒരു കര്ഷകകുടുംബത്തിൽ പിറന്ന ഞാൻ എന്നും പ്രതിജ്ഞാബദ്ധനായിരിക്കും.

ലോകസഭയിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന india മുന്നണി അധികാരത്തിൽ വരണംഅതിനു നിങ്ങളുടെ വിലപ്പെട്ട ഓരോ വോട്ടും എനിക്ക് നൽകി വിജയിപ്പിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുകയാണ്.

അഡ്വ. കെ ഫ്രാൻസിസ് ജോർജ്
യു ഡി എഫ് സ്ഥാനാർഥി
കോട്ടയം ലോക്സഭ നിയോജക മണ്ഡലം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version