Kerala
അഡ്വ. കെ ഫ്രാൻസിസ് ജോർജിന്റെ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ മാർച്ച് 18-ാം തീയതി തിങ്കളാഴ്ച വൈകുന്നേരം 4.30ന് മുനിസിപ്പൽ ടൗൺഹാളിൽ നടത്തും
പാലാ: യുഡിഎഫ് സ്ഥാനാർഥി അഡ്വ. കെ ഫ്രാൻസിസ് ജോർജിന്റെ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ മാർച്ച് 18-ാം തീയതി തിങ്കളാഴ്ച വൈകുന്നേരം 4.30ന് മുനിസിപ്പൽ ടൗൺഹാളിൽ നടത്തും. മാണി സി കാപ്പൻ എംഎൽഎ അധ്യക്ഷത വഹിക്കും. മുൻ ആഭ്യന്തര വകുപ്പ് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.
മോൻസ് ജോസഫ് എംഎൽഎ, ജോസഫ് വാഴക്കൻ എക്സ് എംഎൽഎ, ജോയ് എബ്രഹാം എക്സ് എംപി, വക്കച്ചൻ മറ്റത്തിൽ എക്സ് എം പി, ഡിസിസി പ്രസിഡൻറ് നാട്ടകം സുരേഷ്, യുഡിഎഫ് കൺവീനർ സജി മഞ്ഞക്കടമ്പൻ, സലീം പി മാത്യു, ടോമി കല്ലാനി, ഫിലിപ്പ് ജോസഫ്, തോമസ് കല്ലാടൻ, ഫിൽസൺ മാത്യൂസ്, അസീസ് ബഡായി, ടി.സി അരുൺ, തമ്പി ചന്ദ്രൻ, മദൻലാൽ, ടോമി വേദഗിരി എന്നിവർ പ്രസംഗിക്കും.