Kerala

മരിയസദനം സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ സെന്ററിന്റെ ഇരുപത്തിയാറാമത് വാർഷികാഘോഷം നടത്തപ്പെട്ടു

Posted on

പാലാ :മാനസികാരോഗ്യ മേഖലയിൽ മികച്ച എൻജിഒകളിൽ ഒന്നായ മരിയസദനം സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ സെന്ററിന്റെ ഇരുപത്തിയാറാമത് വാർഷികാഘോഷം വേൾഡ് ഫെഡറേഷൻ ഫോർ മെന്റൽ ഹെൽത്ത് ( W. F. M. H) ന്റെയും വേൾഡ് അസോസിയേഷൻ ഫോർ സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ (W. A. P. R)ന്റെയും സംയുക്തമായ ആഭിമുഖ്യത്തിൽ 16 മാർച്ച്‌ 2024ൽ മരിയസദനത്തിൽ വച്ച് നടത്തപ്പെട്ടു.

മരിയസദനം സ്പിരിച്വൽ ഡയറക്‌ടർ ഫാ.ജോർജ് പഴയ പറമ്പിലിന്റെ കാർമികത്വത്തിൽ 9:30 ന് ദിവ്യബലി അർപ്പിച്ചു കൊണ്ട് വാർഷിക ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. തുടർന്ന് മാനസികാരോഗ്യ മേഖലയിൽ സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ സെന്ററുകൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ കുറിച്ച് ഒരു ഓപ്പൺ ഡിസ്കഷൻ ഫോറം നടത്തി. ഈ സമ്മേളനത്തിൽ ജോസ് കെ മാണി എംപി, മാണി സി കാപ്പൻ എംഎൽഎ. എന്നിവരുടെ മഹനീയ സാനിദ്ധ്യത്തിൽ ലീഗൽ സർവീസസ് അതോറിറ്റിയുടെ സംസ്ഥാന മെമ്പർ സെക്രട്ടറി ജില്ലാ ജഡ്ജ് ഹോണറബിൾ ജസ്റ്റിസ്‌ ജോഷി ജോൺ ഉദ്ഘാടനം നിർവഹിച്ചു . സമൂഹത്തിൽ തിരസ്കൃതരായ മാനസിക രോഗികൾക്ക് വേണ്ടിയുള്ള നിയമഭേദഗതികൾ പൂർണമായും നടത്തി എടുക്കാൻ സാധിക്കാത്തത് തികച്ചും അവലംബനീയമാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മെന്റൽ ഹെൽത്തുമായി ബന്ധപ്പെട്ട പല സർക്കാർ സ്ഥാപനങ്ങളിലെയും പരിമിത സാഹചര്യങ്ങളും ഏക്കർ കണക്കിന് ഉപയോഗശൂന്യമായ സ്ഥലങ്ങളും എല്ലാം ഇത്തരത്തിൽ സംരക്ഷിക്കപ്പെടേണ്ട വ്യക്തികൾക്ക് നേരെയുള്ള നിയമവ്യവസ്ഥകളിലെ പോരായ്മകൾ തന്നെയാണെന്ന് ഹോണറബിൾ ജസ്റ്റിസ് കൂട്ടിച്ചേർത്തു.

കേരള സ്റ്റേറ്റ് മെമ്പർ ഹെൽത്ത് അതോറിറ്റി അംഗവും കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പാളുമായ ഡോ. വർഗീസ് പുന്നൂസ് മാനസികാരോഗ്യ മേഖലകളിൽ ഏറ്റവും വലിയ വെല്ലുവിളി പുനരധിവാസവുമായി ബന്ധപ്പെട്ടതാണെന്ന് വ്യക്തമാക്കി. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ഉന്നത ചികിത്സ സംവിധാനങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും കുടുംബങ്ങളുമായി ചേർന്നുനിന്നുകൊണ്ട് പുനരധിവാസം നടത്തിയെടുക്കുവാൻ സർക്കാരും സർക്കാർ ഇതര സംവിധാനങ്ങളും കൂടുതൽ കാര്യക്ഷമതയോടെ മുന്നോട്ട് വരണം എന്നും അഭിപ്രായപ്പെട്ടു. വേൾഡ് ഫെഡറേഷൻ ഫോർ മെന്റൽ ഹെൽത്ത് സെന്റർ മുൻ പ്രസിഡന്റ് ഡോ. ടി. മുരളി, മനസിക ആരോഗ്യ മേഖലയിൽ നിലനിൽക്കുന്ന തെറ്റായ ധാരണകളെക്കുറിച്ചു അവമതിച്ചു കൊണ്ട് സംസാരിച്ചു. തദേശ സ്വഭാവ സംവിധാനങ്ങൾ മുൻനിർത്തി രൂപീകരിക്കപ്പെടേണ്ടതാണ് ഓരോ മാനസികാരോഗ്യ മേഖലകളിലെ പോളിസിയും എന്ന ഡോക്ടർ പങ്കുവെച്ചു. വർദ്ധിച്ചുവരുന്ന വയോജനങ്ങളുടെ മാനസിക ആരോഗ്യം ഉറപ്പുവരുത്തേണ്ടത്തിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം പങ്കുവച്ചു.

പാലാ ഡിവൈഎസ്പി സദൻ കെ. റെസ്ക്യൂ ചെയ്ത് പുനരധിവാസ സ്ഥാപനങ്ങളിലേക്ക് പ്രവേശിപ്പിക്കുന്ന രോഗികളുടെ കുടുംബങ്ങളെ കുറിച്ചുള്ള വിവരം അന്വേഷിക്കേണ്ട പൂർണ്ണമായ ഉത്തരവാദിത്വം പോലീസ് ഡിപ്പാർട്ട്മെന്റിനാണെന്നും അത് കാര്യക്ഷമതയോടെ ചെയ്യണമെന്നും നിർദ്ദേശിച്ചു. ഫോർമൽ ചെയർമാൻ ഓഫ് ഓർഫനേജ് കൺട്രോൾ ബോർഡ് കേരള ഫാ: റോയ് വടക്കേൽ, ഇന്ന് സമൂഹത്തിൽ അലഞ്ഞുതിരിഞ്ഞ് നടക്കുന്നവരുടെ എണ്ണം ക്രമാതീതമായി കുറയുന്നതിന് പുനരധിവാസ സ്ഥാപനങ്ങളുടെ ഗണ്യമായ പങ്കിനെക്കുറിച്ച് പ്രസ്ഥാവിച്ചു.ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കേരള ഹൈക്കോടതി അഡ്വക്കേറ്റ് ടോം ജോസ് പടിഞ്ഞാറേക്കര മാനസിക വെല്ലുവിളികൾ നേരിടുന്ന ചെറിയ ശതമാനം ആളുകളെകൂടി പരിഗണിച്ചുകൊണ്ട് നടപ്പിലാക്കേണ്ട നിയമ സംവിധാനങ്ങളെ കുറച്ചും സൂചിപ്പിക്കുകയുണ്ടായി.

പാലാ മുൻസിപ്പാലിറ്റി ചെയർമാൻ ഷാജു വി തുരുത്തൻ തങ്ങളുടെ സാമൂഹിക പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടായ പാലായുടെ മുഖച്ഛായയായ മരിയസദനത്തെ കുറിച്ച് സംസാരിച്ചത് ഏറെ പ്രശംസനീയമായി .മനസികാരോഗ്യ മേഖലയിലെ പ്രമുഖ മനശാസ്ത്രജ്ഞരും, മറ്റ് പ്രഗത്ഭരും ഈ പ്ലാറ്റ്ഫോംമിൽ ഒത്തുചേർന്നു.അതോടൊപ്പം ദീപ്തി ഡി സി എം ആർ സ്കൂൾ ഫോർ ഡിഫ്‌റൻഷലി എബിൾഡ്‌ തീക്കോയ്‌ ലെ കുട്ടികൾ അണിയിച്ചൊരുക്കുന്ന കലാപരിപാടികളും നടത്തപ്പെട്ടു.വേൾഡ് അസോസിയേഷൻ ഫോർ സൈക്കോ സോഷ്യൽ റിഹാബിലിറ്റേഷന്റെ ഏഷ്യാ പസഫിക് റീജിയൻ വൈസ് പ്രസിഡന്റ് ഡോ. റോയ് കള്ളിവയലിൽ, മരിയസദനം കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ് ഡോ ബോബി കോക്കാട്ട്, ഫാ. പ്രശാന്ത് ഐ എം എസ്( ഡയറക്ടർ ഐ എം എസ് മരിയാദാo ആലപ്പുഴ), ഡോക്ടർ അനീഷ് കെ ആർ ( അസിസ്റ്റന്റ് പ്രൊഫസർ ഡിപ്പാർട്ട്മെന്റ് ഓഫ് സോഷ്യൽ വർക്ക്, രാജഗിരി) ഡോ. മാത്യു കണമല( സെന്റ് ജോസഫ് കോളേജ് മൂലമറ്റം), ഡോക്ടർ രാജു ഡി കൃഷ്ണപുരം ( എംജി യൂണിവേഴ്സിറ്റി), ഫാദർ ജോർജ് നെല്ലിക്കുന്ന് ചെരിവ്പുരയിടം ( ഡയറക്ടർ പാലാ അസോസിയേഷൻ ഓഫ് കാത്തലിക് കെയർ ഹോംസ്), സി. ഷാജി (സൂപ്രണ്ട് സബ്ജയിൽ മീനച്ചിൽ) , ശ്രീ ടോമി ദിവ്യ രക്ഷാലയം, ശ്രീ എംപി മാത്തപ്പൻ വാർഡ് കൗൺസിലർ ബൈജു കൊല്ലംപറമ്പിൽ മറ്റ് മെമ്പർമാർ എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version