Kerala

കോട്ടയത്തെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച തീരൂ;അല്ലെങ്കിൽ ബിജെപി ക്കു ബി ഡി ജെ എസ് സീറ്റ് തിരിച്ച്‌ കൊടുക്കേണ്ടി വരും

കോട്ടയം:കോട്ടയത്തെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചെ  തീരൂ;അല്ലെങ്കിൽ ബിജെപി ക്കു ബി ഡി ജെ എസ് സീറ്റ് തിരിച്ച്‌ കൊടുക്കേണ്ടി വരും .ഇന്നലെ ചേർന്ന ബിജെപി  കോർ കമ്മിറ്റി യോഗത്തിൽ ഘടക കക്ഷികൾക്ക് സീറ്റ് നൽകുകയും സമയത്ത് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാത്തത് എൻ ഡി എ യ്ക്ക് കനത്ത ക്ഷീണം ഉണ്ടാക്കുന്നു  എന്ന് പല നേതാക്കളും വിമർശിച്ചു.അതുകൊണ്ടു തന്നെ  ലോക്സഭാ മണ്ഡലത്തില്‍ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് പ്രചാരണത്തിൽ ഇറങ്ങണമെങ്കിൽ ഇറങ്ങെന്ന് തുഷാർ വെള്ളാപ്പള്ളിയോട് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടിട്ടുണ്ട്.

കോട്ടയം മണ്ഡലത്തിൽ ബിഡിജെഎസ് സീറ്റില്‍ തുഷാര്‍ തന്നെ മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്.അതേസമയം തുഷാര്‍ വെള്ളാപ്പള്ളി ഇതുവരെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിട്ടില്ല. ഈ ഘട്ടത്തിലാണ് സുരേന്ദ്രന്റെ വാണിംഗ്.കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും സ്ഥാനാര്‍ത്ഥികള്‍ പ്രചാരണത്തിനിറങ്ങിയെങ്കിലും ബിജെപി സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനമുണ്ടായിട്ടില്ല.

ദിവസങ്ങള്‍ക്ക് മുന്‍പ് ചാലക്കുടി, മാവേലിക്കര ലോക്സഭാ മണ്ഡലങ്ങള്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചെങ്കിലും കോട്ടയത്തെയും ഇടുക്കിയിലെയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നില്ല. ഇടുക്കിയിലെ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തിലെ അവ്യക്തത തന്നെയാണ് കോട്ടയത്തെയും നീളാന്‍ കാരണം എന്നാണ് സൂചന.കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിച്ച ആലത്തൂര്‍, വയനാട് മണ്ഡലങ്ങള്‍ ബി.ജെ.പിക്ക് വിട്ടുകൊടുത്ത് പകരം കോട്ടയവും ചാലക്കുടിയും ബിഡിജെഎസ് ചോദിച്ച് വാങ്ങുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top