Kerala

കാലുമാറ്റത്തിന്റെ പേരിൽ മുൻ എം എൽ എ സ്റ്റീഫൻ ജോർജിന് കൂപ്പുകൈ നേർന്നു കൊണ്ട് കോൺഗ്രസ് നേതാവ് ഷോജി ഗോപി

Posted on

പാലാ :ഫ്രാൻസിസ് ജോർജിന്റെ സ്ഥാനാര്ഥിത്വത്തെ ചോദ്യം ചെയ്ത മാണീ  ഗ്രൂപ്പ് നേതാവ് മുൻ എം എൽ എ സ്റ്റീഫൻ ജോർജിന് പാലായിലെ കോൺഗ്രസ് നേതാവ് ഷോജി ഗോപിയുടെ ഉശിരൻ മറുപടിയാണ് ഇന്ന് ഏഷ്യാനെറ്റ് പോർക്കളം പരിപാടിയിലെ മാൻ ഓഫ് ദി മാച്ച്.

ഫ്രാൻസിസ് ജോർജ് കാലുവാരിയാണെന്ന് മുൻ എം എൽ എ സ്റ്റീഫൻ ജോര്ജും.ചർച്ചയിൽ പങ്കെടുത്ത മാണീ ഗ്രൂപ്പുകാരും കൂടെ കൂടെ പറഞ്ഞു കൊണ്ടിരുന്നപ്പോഴാണ് ഷോജി ഗോപി പഴയ  ചരിത്രം പറഞ്ഞു കൊണ്ട് വന്നത്.സ്റ്റീഫൻ ജോർജിനോട് ഷോജി ഗോപി ചോദിച്ചു അങ്ങ് കഴിഞ്ഞ മൂന്ന് തെരെഞ്ഞെടുപ്പ് മുമ്പ് കേരളാ കോൺഗ്രസുകാരനായിരുന്നു.അതിനു ശേഷം ഇടതു മുന്നണിയുടെ സ്ഥാനാർത്ഥിയായി വന്നു.അന്ന് ജോസ് കെ മാണിയോടൊന്നും അങ്ങേയ്ക്കു സ്നേഹമില്ലായായിരുന്നു.

അതിനു ശേഷം ജോസ് കെ മാണിയുടെ കാല് പിടിച്ച് കേരളാ കോൺഗ്രസിൽ കയറി ഇപ്പോൾ ;കാലുമാറ്റത്തിനെതിരെ അങ്ങ് പറയുമ്പോൾ അങ്ങേയ്ക്കു ഞങ്ങളുടെ ഒരു നല്ല നമസ്ക്കാരം കൂപ്പുകൈ പറയുകയാണ് .നിറഞ്ഞ കൈയ്യടികളോടെയാണ് യു  ഡി എഫ് പക്ഷക്കാർ ഇതിനെ സ്വീകരിച്ചത് .സ്റ്റീഫൻ ജോര്ജും മുഖത്ത് ചിരി വരുത്തി ഈ  വിമർശനത്തെ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version