പാലാ :പാലായുടെ സായാഹ്നങ്ങൾക്ക് രണ്ടില തിളക്കം;ആയിരം ചുവന്ന സൂര്യനുദിച്ച പോലെ ചെങ്കൊടി കരുത്തിൽ ചാഴികാടൻ പാലായിലെ വേദിയിലേക്ക് വന്നു കയറിയപ്പോൾ അനുയായികളുടെ ആവേശം അണപൊട്ടി.
കോട്ടയത്തെ കോട്ട കാക്കാൻ
വരുന്നു ഞങ്ങടെ ചാഴികാടൻ
കണ്ണേ കരളേ ചാഴികാടാ
ചോര തരാം നീര് തരാം
ഞങ്ങടെ ഓമന നേതാവെ
ആവേശ തേരിലേറിയ തോമസ് ചാഴികാടനും വല്ലാതെ ഒന്ന് ഉലഞ്ഞു.പ്രവർത്തകരുടെ ആവേശ തള്ളലിൽ ഒരു വിധത്തിൽ വേദിയിൽ കയറി പറ്റിയ ചാഴികാടൻ വേദിയിലിരുന്ന നേതാക്കളെയൊക്കെ അഭിവാദ്യം ചെയ്തു.പ്രവർത്തകരുടെ ആവേശം അണപൊട്ടിയൊഴുകി.പൈകയിലുള്ള അജി അമ്പലത്തറ രണ്ടും കൽപ്പിച്ചാണ് വന്നത്.തൊണ്ട പൊട്ടുമാറുച്ചത്തിൽ അജി അലറി വിളിച്ചു ചാഴികാടൻ സാർ കീ ജയ്.മാണി സറുണ്ടായിരുന്നപ്പോഴും അജി അങ്ങനെയാണ്.ട്രിപ്പിൾ ഐ ടി നിർമ്മാണ ഉദ്‌ഘാടനത്തിനു വലവൂരിൽ മാണിസാർ വന്നപ്പോൾ അജി അലറി വിളിച്ചു മാണിസാർ കീ ജയ് ..ഉടനെ മാണി സാർ പറഞ്ഞു .മതി മതി …അവൻ പൈകയിൽ നിന്നും വന്നിരിക്കുവാ..ഒരു രക്ഷയുമില്ല ..പത്രക്കാരും.മുഖ്യ മന്ത്രി ആയിരുന്ന ഉമ്മൻ ചാണ്ടിയുടെ സെക്യൂരിറ്റിക്കാർ വരെ പൊട്ടി ചിരിച്ചു പോയി.അജി അമ്പലത്തറയ്ക്കു ഇതൊരു നിയോഗമാണ് .
കെ ടി യു സി നേതാവ് ജോസുകുട്ടി പൂവേലി കെ ടി യു സി പ്രവർത്തകരുമായി നേരത്തെ തന്നെ കൺവൻഷൻ നടക്കുന്ന ടൗൺഹാളിന്റെ വാതിൽക്കൽ വന്നു നിൽപ്പുണ്ടായിരുന്നു.ബൈജു പുതിയിടത്തുചാലിൽ.സജി മിറ്റത്താനി തുടങ്ങിയവരുടെ നേതൃത്വത്തിൽ നൂറു കണക്കിന് ജനങ്ങളാണ് പുറത്ത് ചാഴികാടനെ കാത്ത് നിന്നത് .അകത്താണെങ്കിൽ സൂചി കുത്താൻ ഇടയില്ലാത്ത ജനം .സൈഡിലും .ലോബിയിലുമൊക്കെയായി ജനം കാത്ത് നിന്നപ്പോൾ ;കുരിശുപ്പള്ളി കവലയിലും ജനം തിങ്ങി കൂടി.പാലായുടെ സായാഹ്നങ്ങൾക്ക് രണ്ടില തിരയിളക്കം .
തുടർന്ന് പ്രസംഗിച്ച ചാഴികാടൻ തന്റെ വിജയം സുനിശ്ചിതമാണെന്ന് ഈ ജനം സാക്ഷിയാക്കി ഞാൻ പറയുന്നു എന്ന് പറഞ്ഞപ്പോൾ ആവേശം ഉച്ച സ്ഥായിയിലായി.ലാലിച്ചൻ ജോർജ്;ബാബു കെ ജോർജ്;;ഷാജകുമാർ;എ വി റസ്സൽ ;ഫിലിപ് കുഴികുളം ; ബെന്നി മൈലാടൂർ.ടോബിൻ കെ അലക്‌സ്;തുടങ്ങിയവർ സന്നിഹിതരായിരുന്നു .ആന്റോ പടിഞ്ഞാറേക്കര;ജിജി തമ്പി;ലീന സണ്ണി;ബൈജു കൊല്ലമ്പറമ്പിൽ തുടങ്ങിയ നേതാക്കളും മുന്നിരയിലുണ്ടായിരുന്നു.