Kerala
യുകെയിലെ കേംബ്രിജിൽ മലയാളി നഴ്സ് അന്തരിച്ചു; വിട പറഞ്ഞത് കോട്ടയം പാമ്പാടി സ്വദേശി
യുകെയിലെ കേംബ്രിജിൽ മലയാളി നഴ്സ് അന്തരിച്ചു. കോട്ടയം പാമ്പാടി തേരകത്ത് ഹൗസിൽ അനീഷ് മാണിയുടെ ഭാര്യ ടീന സൂസൻ തോമസ് (37) ആണ് വിട പറഞ്ഞത്. കേംബ്രിജ് ആഡംബ്രൂക്ക് എൻഎച്ച്എസ് ഹോസ്പിറ്റലിൽ നഴ്സായി ജോലി ചെയ്യുകയായിരുന്നു. കാൻസർ രോഗം കണ്ടെത്തിയതിനെ തുടർന്ന് ചികിത്സയിൽ ആയിരുന്നു.
2020 ലാണ് ടീന ബ്രിട്ടനില്‍ എത്തുന്നത്. രണ്ട് മക്കളുണ്ട്. കാൻസർ രോഗം തിരിച്ചറിഞ്ഞതിനെ തുടർന്ന് ടീനയുടെ മാതാപിതാക്കള്‍ യുകെയില്‍ എത്തിയിരുന്നു. കേംബ്രിജില്‍ സെന്റ് ഇഗ്‌നാഷിയസ് ഏലിയാസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിലെ ഇടവകാംഗങ്ങള്‍ ആണ് ടീനയും കുടുംബവും.
സംസ്കാരം നാട്ടില്‍ നടത്താനാണ് കുടുംബാംഗങ്ങള്‍ ആഗ്രഹിക്കുന്നത്. യുകെയിലെ തുടർ നടപടി ക്രമങ്ങള്‍ പൂർത്തീകരിച്ചാലുടൻ മൃതദേഹം നാട്ടില്‍ എത്തിക്കും. സംസ്കാരം മണർകാട് സെന്റ് മേരീസ് യാക്കോബായ സിറിയൻ കത്തീഡ്രലില്‍ പിന്നീട് നടക്കും.