Kerala
വിവാഹ ഘോഷയാത്രയിലേക്ക് ട്രക്ക് പാഞ്ഞുകയറി അഞ്ചുപേർ മരിച്ചു
വിവാഹ ഘോഷയാത്രയിലേക്ക് ട്രക്ക് പാഞ്ഞുകയറി അഞ്ചുപേർ മരിച്ചു. അപകടത്തിൽ 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മധ്യപ്രദേശിലെ റെയ്‌സൻ ജില്ലയിൽ വിവാഹ ഘോഷയാത്രയ്ക്ക് നേരെയാണ് നിയന്ത്രണംവിട്ട ട്രക്ക് ഇടിച്ചുകയറിയത്. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്.
സംഭവസ്ഥലത്ത് വെച്ച് തന്നെ അഞ്ചുപേരും മരിച്ചുവെന്ന് പൊലീസ് പറയുന്നു. പരിക്കേറ്റവരെ സുൽത്താൻപൂരിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം എയിംസ് ഭോപ്പാലിലേക്ക് മാറ്റി. അപകട വിവരമറിഞ്ഞ് ജില്ലാ കളക്ടറും പൊലീസ് സൂപ്രണ്ടും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.