കോട്ടയം: വേനൽചൂടിന് ആശ്വാസമായി പാലാ, ഈരാറ്റുപേട്ട, അയ്മനം മേഖലയിൽ കനത്ത മഴ. പാലായിലും ഈരാറ്റുപേട്ടയിലും ഏകദേശം അര മണിക്കൂർ തുടർച്ചയായി മഴ തുടരുകയാണ്. അയ്മനം, പരിപ്പ് ഭാഗത്തും അരമണിക്കൂറോളം കനത്ത മഴ ലഭിച്ചു.കരൂർ;ഉഴവൂർ;മരങ്ങാട്ടുപള്ളി ;പൈക ;പ്രവിത്താനം ;കൊല്ലപ്പള്ളി;ഏറ്റുമാനൂർ;കടുത്തുരുത്തിമേഖലകളിലും അര മണിക്കൂറിൽ കൂടുതൽ മഴ പെയ്തു.
വേനൽചൂട് കനക്കുന്ന സാഹചര്യത്തിൽ ആശ്വാസമായാണ് മഴ എത്തിയത്. കനത്ത മഴയെ തുടർന്ന് പലസ്ഥലങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. മാസങ്ങളോളമായി തുടരുന്ന കനത്ത ചൂടിന് ഇടയാണ് ആശ്വാസമായാണ് മഴ എത്തിയത്. കുടിവെള്ള ക്ഷാമത്താൽ വലയുന്നവർക്കും ആശ്വാസമായി മഴ.പക്ഷെ ഈ മഴ ഉള്ള വെള്ളം വറ്റിക്കുന്നതാണെന്നും.ചൂട് ഉയരുമെന്നും പഴമക്കാർ പറയുന്നു .