Kottayam
വിറക് തള്ളാൻ പോയ ലോറിയിൽ വച്ച് തൊഴിലാളിക്ക് നെഞ്ചിനു വേദന;ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു
ഈരാറ്റുപേട്ട :തീക്കോയി :വിറകു കയറ്റിയ ശേഷം തേയില ഫാക്ടറിയിൽ വിറക് തള്ളാൻ പോയ ലോറിയിൽ വച്ച് തൊഴിലാളിക്ക് നെഞ്ചു വേദന അനുഭവപ്പെട്ടു.ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു .തീക്കോയി ഒറ്റയീട്ടിയിലാണ് സംഭവം.വിറക് ലോറിയിൽ കയറ്റിയ ശേഷം മാസ്‌കോ തേയില കമ്പനിയിൽ തള്ളാനായി പോവുമ്പോളാണ് ജോബി ജോസഫ് നു(38) നെഞ്ചിനു വേദന അനുഭവപ്പെട്ടത്.ഉടൻ തന്നെ സഹ പ്രവർത്തകർ ലോറി നിർത്തി.വേറൊരു വാഹനത്തിൽ കയറ്റി പിഎം സി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു .
സി ഐ ടി യു തൊഴിലാളി ആയിരുന്ന ജോബി ജോസഫ് ;ഡി വൈ എഫ് ഐ മുൻ മേഖല സെക്രട്ടറിയുമായിരുന്നു .മൃതദേഹം ഇപ്പോൾ പാലാ ജനറൽ ആശുപത്രിയിലാണുള്ളത് .നാളെ പോലീസ് പ്രാഥമിക പരിശോധനയ്ക്കു ശേഷം പോസ്റ്റ്മോർട്ട നടപടികൾ ആരംഭിക്കും .