Kerala
ബിഡിജെഎസ് സ്ഥാനാർത്ഥികളെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തോൽപ്പിക്കുമെന്ന് എസ്എൻഡിപി സംരക്ഷണ സമിതി
കൊച്ചി: ബിഡിജെഎസ് സ്ഥാനാർത്ഥികളെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തോൽപ്പിക്കുമെന്ന് എസ്എൻഡിപി സംരക്ഷണ സമിതി. എസ്എൻഡിപിയുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ പ്രതിഷേധിച്ചാണ് തീരുമാനം. വെള്ളാപ്പള്ളി നടേശന്റെ ആശിർവാദം സ്വീകരിക്കുന്ന സ്ഥാനാർത്ഥികളെയും തോൽപ്പിക്കുമെന്ന് എസ്എൻഡിപി സംരക്ഷണ സമിതി.
മൈക്രോ ഫിനാൻസുമായി ബന്ധപ്പെട്ട ക്രമക്കേട്, എസ്എൻഡിപി യൂണിയനിലെ ക്രമക്കേട് എന്നിവയിൽ വെള്ളാപ്പള്ളി നടേശനും തുഷാർ വെള്ളാപ്പള്ളിയും സ്വീകരിക്കുന്ന നിലപാടുകളിൽ പ്രതിഷേധിച്ചാണ് എസ്എൻഡിപി സംരക്ഷണ സമിതിയുടെ കടുത്ത തീരുമാനം. കൊല്ലത്തെ ആസ്ഥാന മന്ദിരം ജപ്തി ചെയ്യുന്ന നടപടികളിലേക്ക് കടന്നതും എസ്എൻഡിപി സംരക്ഷണ സമിതിയെ ചൊടിപ്പിച്ചിട്ടുണ്ട്.
നാലു സീറ്റുകളിലാണ് ബിഡിജെഎസ് സ്ഥാനാർത്ഥികൾ മത്സരിക്കുന്നത്. രണ്ടു മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ ബിഡിജെഎസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. ചാലക്കുടിയിലും മാവേലിക്കരയിലുമാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. ഇനി കോട്ടയത്തും ഇടുക്കിയിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുണ്ട്