കാഞ്ഞിരപ്പള്ളി :കാഞ്ഞിരപ്പള്ളിയിൽ നിയോജക മണ്ഡലം കൺവൻഷൻ ചേരുന്നതിനു പിറകെ പഞ്ചായത്ത് തലങ്ങളിൽ വേരുകൾ ആഴ്ത്തുവാൻ ട്വന്റി 20 രംഗത്ത്. പഞ്ചായത്ത് തല പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ട്വന്റി 20 പാർട്ടി യോഗം ചേർന്ന് . , കാഞ്ഞിരപ്പള്ളി പഞ്ചായത്ത് കൺവെൻഷൻ നിയോജക മണ്ഡലം പ്രസിഡന്റ് തോമസ് കോഴിമല ഉദ്ഘാടനം ചെയ്തു.
കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ 23 വാർഡുകളിൽ നിന്നായി അമ്പതോളം പ്രവർത്തകർ യോഗത്തിൽ പങ്കെടുത്തു. കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ എല്ലാ വാർഡുകളിലും വാർഡ് കമ്മറ്റികൾ രൂപീകരിച്ചുകൊണ്ട് പ്രവർത്തനം ശക്തിപ്പെടുത്തുവാനും യോഗം തീരുമാനിച്ചു.