പത്തനംതിട്ട :എ കെ ആന്റണി യുടെ മകൻ ബിജെപി ടിക്കറ്റിൽ മത്സരിക്കുനിന്നതിനാൽ ദേശീയ ശ്രദ്ധ നേടിയ പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ പ്രചാരണ പ്രവർത്തനം കൊഴുപ്പിക്കാൻ പ്രധാന മന്ത്രി നരേന്ദ്ര മോഡി തന്നെ എത്തുന്നു.ഈ മാസം 17ന് പ്രധാനമന്ത്രി പത്തനംത്തിട്ടയിൽ എത്തും.
ദേശീയ ശ്രദ്ധ പിടിച്ചു പറ്റുന്ന 50 മണ്ഡലങ്ങളിൽ ഒന്നാണ് പത്തനംതിട്ട.കേരളത്തിൽ ബിജെപി ക്കു ഒന്നര ലക്ഷത്തിനു മേൽ വോട്ടു കഴിഞ്ഞ പാർലമെന്റ് തെരെഞ്ഞെടുപ്പിൽ നേടി കൊടുത്ത എ ക്ലാസ്സ് മണ്ഡലങ്ങളിൽ ഒന്നാണ് പത്തനംതിട്ട.കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ ബിജെപി ക്കു വേണ്ടി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ രണ്ടു ലക്ഷത്തിനടുത്താണ് വോട്ടുകൾ നേടിയത്.
അതുകൊണ്ടു തന്നെ തിരുവനന്തപുരം ;പാലക്കാട് മണ്ഡലങ്ങളുടെ നിരയിലേക്ക് പത്തനംതിട്ട ഉയർന്നിട്ടുണ്ട് .എൽ ഡി എഫിനായി പഴയ പടക്കുതിര തോമസ് ഐസക്കും ;യു ഡി എഫിനായി നിലവിലെ എം പി ആന്റോ ആന്റണിയുമാണ് രംഗത്തുള്ളത്.മൂന്നു മുന്നണി സ്ഥാനാർത്ഥികളും പ്രധാനപ്പെട്ട വ്യക്തികളെ കാണുന്ന തിരക്കിലുമാണ്.